ന്യൂ ഡെൽഹി: രാജ്യത്തെ വാഹന വിപണിയിൽ മാറ്റത്തിന്റെ സൂചനകളുമായി ആഗസ്റ്റിലെ വിൽപ്പനയിൽ നേരിയ വർദ്ധന. അടച്ചിടലിനു ശേഷം ആദ്യമായാണ് വളർച്ച രണ്ടക്കം തൊടുന്നത്.ഏപ്രിൽ മുതൽ ജൂലായ് വരെയുള്ള കാലയളവിൽ വാഹന വിപണി കനത്ത നഷ്ടം സഹിച്ചാണ് മുൻപോട്ടു പോയിരുന്നത്. കാറുകളുടെ വിൽപ്പനയിൽ 14.13 ശതമാനം വർദ്ധനയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ആഗസ്റ്റിൽ 10,9277 യൂണിറ്റുകൾ വിറ്റുപോയ സ്ഥാനത്ത് ഈ വർഷം അത് 12,4715 ആയി ഉയർന്നു. സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്സ് അസോസിയേഷൻ(സിഐഎഎം) ആണ് റിപ്പോർട്ട് പുറത്തുവിട്ടത്.
ഇരുചക്ര വാഹനങ്ങളുടെ വിൽപ്പനയിലും വർദ്ധന രേഖപ്പെടുത്തി. ആഗസ്റ്റിൽ 15,596,65 യൂണിറ്റുകളാണ് വിറ്റുപോയത്, കഴിഞ്ഞ വർഷം ഇത് 15,141,96 ആയിരുന്നു. എന്നാൽ മുച്ചക്ര വാഹനങ്ങളുടെ വിപണിയിൽ കിതപ്പ് തുടരുകയാണ്. അടച്ചിടലിന് ശേഷം താഴേക്ക് പോയ വിൽപ്പന ഇതുവരെയും പഴയ അവസ്ഥയിലേക്ക് എത്തിയിട്ടില്ല.