കണ്ണൂർ: പാനൂർ മൻസൂർ വധക്കേസിൽ റിമാൻഡിലുള്ള 8 പ്രതികളിൽ 7 പേരെ കസ്റ്റഡിയിൽ വിട്ടു. അഞ്ച് ദിവസത്തേക്കാണ് അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിൽ വിട്ടത്. ഒന്നാം പ്രതി ഷിനോസിന് കോവിഡ് സ്ഥിരീകരിച്ചതിനാൽ കോടതിയിൽ ഹാജരാക്കിയില്ല.
തലശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയിലാണ് പ്രതികളെ ഹാജരാക്കിയത്. കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘം നൽകിയ കസ്റ്റഡി അപേക്ഷയിൽ പ്രതികളെ കോടതി 5 ദിവസത്തേക്ക് കസ്റ്റഡിയിൽ വിടുകയായിരുന്നു.
കസ്റ്റഡിയിൽ വിട്ട 7 പ്രതികളെയും അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്യും. ചോദ്യംചെയ്യലിന് ശേഷം കൃത്യം നടന്നിടത്ത് തെളിവെടുപ്പിന് എത്തിക്കണോയെന്ന കാര്യത്തിൽ തീരുമാനമെടുക്കും. ചോദ്യംചെയ്യലിലൂടെ കേസിലെ മറ്റുപ്രതികളെക്കുറിച്ചും ഗൂഢാലോചന അടക്കമുള്ള കാര്യങ്ങളും പുറത്തുകൊണ്ടുവരാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.
Read also: റെയിൽവേ സ്റ്റേഷനിൽ നിന്നും കഞ്ചാവുമായി 2 പേർ അറസ്റ്റിൽ