മൻസൂർ വധക്കേസ്; പ്രതികളെ കസ്‌റ്റഡിയിൽ വിട്ടു

By Trainee Reporter, Malabar News
Ajwa Travels

കണ്ണൂർ: പാനൂർ മൻസൂർ വധക്കേസിൽ റിമാൻഡിലുള്ള 8 പ്രതികളിൽ 7 പേരെ കസ്‌റ്റഡിയിൽ വിട്ടു. അഞ്ച് ദിവസത്തേക്കാണ് അന്വേഷണ സംഘത്തിന്റെ കസ്‌റ്റഡിയിൽ വിട്ടത്. ഒന്നാം പ്രതി ഷിനോസിന് കോവിഡ് സ്‌ഥിരീകരിച്ചതിനാൽ കോടതിയിൽ ഹാജരാക്കിയില്ല.

തലശ്ശേരി ജുഡീഷ്യൽ ഫസ്‌റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയിലാണ് പ്രതികളെ ഹാജരാക്കിയത്. കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘം നൽകിയ കസ്‌റ്റഡി അപേക്ഷയിൽ പ്രതികളെ കോടതി 5 ദിവസത്തേക്ക് കസ്‌റ്റഡിയിൽ വിടുകയായിരുന്നു.

കസ്‌റ്റഡിയിൽ വിട്ട 7 പ്രതികളെയും അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്യും. ചോദ്യംചെയ്യലിന് ശേഷം കൃത്യം നടന്നിടത്ത് തെളിവെടുപ്പിന് എത്തിക്കണോയെന്ന കാര്യത്തിൽ തീരുമാനമെടുക്കും. ചോദ്യംചെയ്യലിലൂടെ കേസിലെ മറ്റുപ്രതികളെക്കുറിച്ചും ഗൂഢാലോചന അടക്കമുള്ള കാര്യങ്ങളും പുറത്തുകൊണ്ടുവരാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.

Read also: റെയിൽവേ സ്‌റ്റേഷനിൽ നിന്നും കഞ്ചാവുമായി 2 പേർ അറസ്‌റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE