പാലക്കാട്: ജില്ലയിൽ അഞ്ചാം ക്ളാസുകാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഒറ്റപ്പാലത്താണ് സംഭവം. പാലപ്പുറം ആപ്പവടക്കേതിൽ രാധാകൃഷ്‌ണന്റെ മകൾ അഹല്യ (11) ആണ് മരിച്ചത്. കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്.
നാട്ടുകാർ ചേർന്ന് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒറ്റപ്പാലം എൽഎസ്എസ് സ്‌കൂളിലെ അഞ്ചാം ക്ളാസ് വിദ്യാർഥിയാണ്. അതേസമയം, മരണകാരണം വ്യക്‌തമല്ല. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് ഒറ്റപ്പാലം പോലീസ് അറിയിച്ചു.
Most Read: മന്ത്രിയുടെ മകന്റെ വാഹന വ്യൂഹം പാഞ്ഞുകയറി; മൂന്ന് കര്‍ഷകർ കൊല്ലപ്പെട്ടു