മന്ത്രിയുടെ മകന്റെ വാഹന വ്യൂഹം പാഞ്ഞുകയറി; മൂന്ന് കര്‍ഷകർ കൊല്ലപ്പെട്ടു

By Syndicated , Malabar News

ലഖ്‌നൗ: ഉത്തർപ്രദേശിൽ കേന്ദ്രമന്ത്രിയുടെ മകന്‍ സഞ്ചരിച്ച വാഹനമിടിച്ച് മൂന്ന് കര്‍ഷകർക്ക് ദാരുണാന്ത്യം. എട്ട് കര്‍ഷകര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയുടെ വാഹനവ്യൂഹം കര്‍ഷകര്‍ക്ക് നേരെ പാഞ്ഞു കയറുകയായിരുന്നു എന്നാണ് റിപ്പോർട്. ഉത്തര്‍പ്രദേശ് ലഖിംപൂര്‍ഖേരി ജില്ലയിൽ കര്‍ഷക പ്രതിഷേധത്തിന് ഇടയിലാണ് സംഭവം. ഇന്ത്യാ ടുഡെ, എന്‍ഡിടിവി എന്നിവയടക്കമുള്ള ദേശീയ മാദ്ധ്യങ്ങളാണ് സംഭവം പുറത്തു വിട്ടത്.

ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ മുഖ്യാതിഥിയായി ജില്ലയില്‍ ഒരു പരിപാടി നടക്കുന്നുണ്ടായിരുന്നു. ഇവിടെ രാവിലെ മുതല്‍ കര്‍ഷകര്‍ പ്രതിഷേധം നടത്തി വരികയായിരുന്നു. ഈ പ്രതിഷേധക്കാരുടെ ഇടയിലേക്കാണ് മന്ത്രിയുടെ മകന്റെ വാഹന വ്യൂഹം ഇടിച്ചു കയറിയത്. അപകടമുണ്ടായതോടെ ജില്ലയില്‍ പ്രതിഷേധം പൊട്ടിപുറപ്പെട്ടിട്ടുണ്ട്. അതേസമയം മരണങ്ങളോ അപകടമോ സര്‍ക്കാര്‍ ഔദ്യോഗികമായി സ്‌ഥിരീകരിച്ചിട്ടില്ല.

Read also: ഗൂഢാലോചനയ്‌ക്ക് എതിരായ വിജയം; പ്രതികരിച്ച് മമതാ ബാനർജി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE