പോത്തിന്റെ വയറ്റിൽ നിന്നും കണ്ടെത്തിയത് സ്വർണമാല; ഞെട്ടി വീട്ടുകാർ

വെള്ളിയാഴ്‌ചയാണ് ശസ്‌ത്രക്രിയ വഴി പോത്തിന്റെ വയറ്റിൽ നിന്ന് സ്വർണമാല പുറത്തെടുത്തത്.

By Trainee Reporter, Malabar News
A gold chain found in the stomach of the buffalo
Rep. Image
Ajwa Travels

പോത്തിന്റെ വയറ്റിൽ നിന്ന് സ്വർണമാല ലഭിക്കുന്നത് അത്യപൂർവമാണ്. (A gold chain found in the stomach of the buffalo) അത്തരത്തിൽ മഹാരാഷ്‌ട്രയിലെ വാഷിം ജില്ലയിലെ സർസി ഗ്രാമത്തിൽ സ്വർണമാല വിഴുങ്ങിയ പോത്താണ് ഇപ്പോൾ ചർച്ചാ വിഷയം. 2.25 ലക്ഷം രൂപ വിലമതിക്കുന്ന മൂന്നര പവന്റെ സ്വർണമാലയാണ് പോത്ത് ഒറ്റയടിക്ക് വിഴുങ്ങിയത്.

കർഷകനായ രാംഹാരി ഭോയാറിന്റെ വയറ്റിൽ നിന്നാണ് സ്വർണമാല പുറത്തെടുത്തത്. രാംഹാരി ഭോയാർ തന്റെ ഫാമിലെ പോത്തിന് കൊടുക്കാൻ സോയാബീൻ കൊണ്ടുവരുമായിരുന്നു. രാംഹാരിയുടെ ഭാര്യ ഗീതാഭായി ഒരു പ്ളേറ്റിൽ സോയ കൊടുത്തപ്പോൾ മാല അതിലേക്ക് വീഴുകയായിരുന്നു. എന്നാൽ, ഗീതാഭായ് അത് ശ്രദ്ധിച്ചിരുന്നില്ല. തുടർന്ന് വീട്ടിലെത്തിയപ്പോഴാണ് മാല നഷ്‌ടപ്പെട്ട വിവരം ഗീതാഭായിയും ഭർത്താവും അറിയുന്നത്.

മോഷണം നടന്നിട്ടുണ്ടെന്നാണ് ആദ്യം കരുതിയെങ്കിലും സോയാബിനൊപ്പം സ്വർണമാലയും പോത്ത് കഴിക്കുകായയിരുന്നുവെന്ന് പിന്നീടാണ് മനസിലാക്കിയത്. തുടർന്ന് പോത്തിനെ മൃഗഡോക്‌ടറുടെ അടുത്തേക്ക് കൊണ്ടുപോവുകയായിരുന്നു.  പരിശോധന നടത്തിയപ്പോൾ മാല പോത്തിന്റെ വയറ്റിലുണ്ടെന്ന് മനസിലായി. ശസ്‌ത്രക്രിയക്ക്‌ ശേഷമാണ് മാല പുറത്തെടുത്തത്.

‘കന്നുകാലികൾ പ്ളാസ്‌റ്റിക്‌, നാണയങ്ങൾ, അപകടകരമായ പല വസ്‌തുക്കൾ എന്നിവ അകത്താക്കിയാൽ ശസ്‌ത്രക്രിയ നടത്തുന്നത് പതിവാണ്. എന്നിരുന്നാലും, 2.5 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണം ലഭിക്കുന്നത് അത്യപൂർവമാണ്’- ശസ്‌ത്രക്രിയ നടത്തിയ മൃഗഡോക്‌ടർ ബാലാസാഹേബ് പറഞ്ഞു. വെള്ളിയാഴ്‌ചയാണ് ശസ്‌ത്രക്രിയ വഴി പോത്തിന്റെ വയറ്റിൽ നിന്ന് സ്വർണമാല പുറത്തെടുത്തത്.

Most Read| 500 വര്‍ഷം പഴക്കമുള്ള 15 കാരിയുടെ മൃതദേഹം: ആന്തരികാവയവങ്ങൾ നശിച്ചിട്ടില്ല!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE