ആലപ്പുഴയിൽ നാലംഗ സംഘം ഒഴുക്കിൽപ്പെട്ടു; രണ്ടുപേർ മരിച്ചു

By Trainee Reporter, Malabar News
drowned to death
Representational Image
Ajwa Travels

ആലപ്പുഴ: ആലപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് രണ്ടുപേർ മരിച്ചു. ആലപ്പുഴ അന്ധകാരനഴിയിൽ കടലിൽ കുളിക്കാൻ ഇറങ്ങിയ നാലംഗ സംഘത്തിലെ രണ്ടുപേരാണ് മരിച്ചത്. നാലുപേരും തിരയിൽപ്പെടുകയായിരുന്നു. തുടർന്ന് രണ്ടു പേരെ രക്ഷപ്പെടുത്തുകയും ചെയ്‌തു. ഇന്ന് വൈകിട്ട് ആറ് മണിയോടെയാണ് സംഭവം.

ചങ്ങനാശേരി സ്വദേശി ആകാശ്(25), എരമല്ലൂർ സ്വദേശി ആനന്ദ്(25) എന്നിവരാണ് മരിച്ചത്. രക്ഷപ്പെട്ടവരിൽ ഒരാളുടെ നില ഗുരുതരമാണ്. ഇവരെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. തിരയിൽപ്പെട്ട് യുവാക്കൾ കാണാതായതോടെ തീരത്തുണ്ടായിരുന്ന മൽസ്യത്തൊഴിലാളികളാണ് രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയത്. എരമല്ലൂരിലെ സ്വകാര്യ സ്‌ഥാപനത്തിൽ ജോലി ചെയ്യുന്നവരാണിവർ.

Most Read: രാഹുൽ ബാത്ത്റൂം ഉൽഘാടനം ചെയ്യുന്ന എംപി; രൂക്ഷ വിമർശനവുമായി പി ഗഗാറിൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE