തൃശൂരിലെ കാർ ഷോറൂമിൽ വൻ തീപിടിത്തം; വാഹനങ്ങൾ കത്തിനശിച്ചു

സർവീസ് സെന്ററിന്റെ ഭാഗത്തു നിന്നാണ് തീ പടർന്നതെന്നാണ് വിവരം.

By Trainee Reporter, Malabar News
A huge fire broke out in car showroom in Thrissur
Representational Image
Ajwa Travels

തൃശൂർ: തൃശൂർ കുട്ടനല്ലൂരിൽ പ്രവർത്തിക്കുന്ന കാർ ഷോറൂമിൽ വൻ തീപിടിത്തം. രാവിലെ ആറു മണിക്കാണ് ഹൈസൺ മോട്ടോർ ഷോറൂമിൽ തീപിടിത്തം ഉണ്ടായത്. ഈ സമയത്ത് ഷോറൂമിൽ ഒരു സെക്യൂരിറ്റി മാത്രമാണ് ഉണ്ടായിരുന്നത്. അഗ്‌നിരക്ഷാ സേനയുടെ ആറോളം യൂണിറ്റ് എത്തി തീ അണയ്‌ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. തീ ഭാഗികമായി നിയന്ത്രണ വിധേയമായി. എന്നാൽ, കനത്ത പുക ഉയരുന്നുണ്ട്.

ചില വാഹനങ്ങൾ പൂർണമായി കത്തിനശിച്ചു. സർവീസ് സെന്ററിന്റെ ഭാഗത്തു നിന്നാണ് തീ പടർന്നതെന്നാണ് വിവരം. സുരക്ഷാ ഉദ്യോഗസ്‌ഥരാണ് ആദ്യം തീ പടർന്നത് കണ്ടത്. ഇവർ ഉടൻ തന്നെ വിവരം അറിയിച്ചതിനാൽ മറ്റു വാഹനങ്ങൾ ഉടൻ തന്നെ ഇവിടുന്നു മാറ്റാനായി. അതേസമയം, സർവീസ് സെന്റർ കത്തിനശിച്ചു. എത്ര വാഹനങ്ങൾ കത്തിനശിച്ചുവെന്നതിൽ വ്യക്‌തത വന്നിട്ടില്ല.

Most Read: സിപിഐഎം ജനകീയ പ്രതിരോധ ജാഥ; ഇപി ജയരാജൻ ഇന്ന് പങ്കെടുക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE