മലബാർ സമരത്തിന് അനുയോജ്യമായ സ്‌മാരകം പണിയണം; എസ്‌വൈഎസ്‍

By Desk Reporter, Malabar News
A Suitable Memorial for the Malabar Struggle should be built; SYS
'1921ന് 100 വർഷം പിന്നിടുമ്പോൾ' പരിപാടി ദുൽഫുഖാറലി സഖാഫി ഉൽഘാടനം നിർവഹിച്ച് സംസാരിക്കുന്നു
Ajwa Travels

മലപ്പുറം: സ്വാതന്ത്ര്യ സമരത്തിൽ നാനൂറോളം പേരുടെ ജീവൻ പണയം വെച്ച് അധിനിവേശ ശക്‌തികളോട് പോരാടിയ മലബാർ സമരത്തിന് അനുയോജ്യമായ സ്‌മാരകം പണിയണമെന്നും മലബാർ സമരത്തെ വർഗീയ സംഘട്ടനമായി ചിത്രീകരിക്കുന്നവരുടെ ഹിഡൻ അജണ്ടകളെ തുറന്നു കാണിക്കണമെന്നും എസ്‌വൈഎസ്‍.

‘1921ന് 100 വർഷം പിന്നിടുമ്പോൾ എന്ന ശീർഷകത്തിൽ മലപ്പുറം സോൺ കമ്മിറ്റി സംഘടിപ്പിച്ച ചർച്ചാ സമ്മേളനത്തിൽ അവതരിപ്പിച്ച പ്രമേയത്തിലൂടെയാണ് എസ്‌വൈഎസ്‍ ഈ ആവശ്യം ഉന്നയിച്ചത്.

മലബാർ സമര പോരാളികളുടെ ചരിത്രം പൂർണമായും പാഠപുസ്‌തകങ്ങളിൽ ഉൾപ്പെടുത്തുക, റിസർച്ച് സെന്റർ സ്‌ഥാപിക്കുക, കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ ഖിലാഫത്ത് സ്‌റ്റഡി ചെയർ ആരംഭിക്കുക, സ്ട്രീറ്റുകൾക്ക് പോരാളികളുടെ പേര് നൽകി അവരുടെ സ്‌മരണ നിലനിർത്തുക തുടങ്ങിയ ആവശ്യങ്ങളും എസ്‌വൈഎസ്‍ ഉന്നയിച്ചു.

ഓൺലൈനായി നടത്തിയ ചർച്ചാ സമ്മേളനം എസ്‌വൈഎസ്‍ മലപ്പുറം സോൺ പ്രസിഡണ്ട് എം ദുൽഫുഖാറലി സഖാഫി മേൽമുറി ഉൽഘാടനം നിർവഹിച്ചു. സിദ്ധീഖ് മുസ്‌ലിയാർ മക്കരപ്പറമ്പ് അധ്യക്ഷനായി. പ്രമുഖ ചരിത്രകാരൻമാരായ ഉമർ മേൽമുറി, അഡ്വ. അബ്‌ദുറഹ്‌മാൻ കാരാട്ട്, ഫഹദ് സലിം, ശാഹിദ് ഫാളിലി കൊന്നോല, ഖാലിദ് സഖാഫി സ്വലാത്ത് നഗർ എന്നിവർ പ്രസംഗിച്ചു. അസദ് പൂക്കോട്ടൂർ, മുബശിർ പെരിന്താറ്റിരി എന്നിവർ സമരപ്പാട്ടിന് നേതൃത്വം നൽകി.

Asad pookkottur And Mubashir Perinthattiri
സമ്മേളനത്തില്‍ മാസ്‌റ്റർ അസദ് പൂക്കോട്ടൂര്‍, മുബശിര്‍ പെരിന്താറ്റിരി എന്നിവര്‍ സമരപ്പാട്ട് ആലപിക്കുന്നു

Most Read: നാഷണൽ ഡിഫൻസ് അക്കാദമി പരീക്ഷയിൽ വനിതകൾക്കും പങ്കെടുക്കാം; സുപ്രീം കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE