ആളില്ലാത്ത വീട്ടിൽ മോഷ്‌ടിക്കാനെത്തിയ കള്ളൻ കിണറ്റിൽ വീണു; വലയിട്ട് പിടിച്ചു

By News Desk, Malabar News
Unnatural torture case
Ajwa Travels

കണ്ണൂർ: ആളില്ലാത്ത വീട്ടിൽ മോഷ്‌ടിക്കാൻ കയറിയ കള്ളൻ കിണറ്റിൽ വീണു. നിലവിളിയും ബഹളവും കേട്ടെത്തിയ അയൽക്കാരും അഗ്‌നിരക്ഷാ സേനയും രക്ഷാപ്രവർത്തനം നടത്തി. കരയ്‌ക്ക് കയറ്റിയതിന് പിന്നാലെ പോലീസിനെ വിളിച്ച് കള്ളനെ കൈമാറുകയും ചെയ്‌തു. കണ്ണൂർ എരമം- കുറ്റൂർ പഞ്ചായത്തിലെ തുമ്പത്തടത്ത് കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം.

നിരവധി മോഷണ കേസുകളിൽ പ്രതിയായ തളിപ്പറമ്പ് മുയ്യം അമ്പിലോട്ട് പുതിയപുരയിൽ ഷെമീർ (35) ആണ് മോഷണശ്രമത്തിനിടെ കിണറ്റിൽ വീണത്. തുമ്പത്തടത്തെ കേളോത്ത് പവിത്രൻ മാസ്‌റ്ററുടെ വീട്ടിലാണ് രാത്രി പത്ത് മണിയോടെ ഷമീർ മോഷ്‌ടിക്കാൻ എത്തിയത്. വീട്ടുകാർ ഉച്ചയോടെ വീടുപൂട്ടി തിരുവനന്തപുരത്തെ ബന്ധുവീട്ടിലേക്ക് പോയിരുന്നു. വീട്ടിൽ ആളില്ലെന്ന് ഉറപ്പുവരുത്തിയാണ് ഷെമീർ ഇവിടേക്ക് വന്നത്.

സ്‌കൂട്ടറിൽ സ്‌ഥലത്തെത്തിയ പ്രതി സമീപത്തെ കുറ്റിക്കാട്ടിൽ സ്‌കൂട്ടർ ഒളിപ്പിച്ച ശേഷം വീട്ടുവളപ്പിലേക്ക് കടന്നു. തുടർന്ന് കിണറിന്റെ ആൾമറയിൽ ചവിട്ടി പാരപ്പറ്റിലേക്ക് വലിഞ്ഞുകയറാൻ ശ്രമിക്കുന്നതിനിടെയാണ് കിണറ്റിൽ വീണത്.

Most Read: വിളക്ക് കൊളുത്തി പൂജ ചെയ്‌ത്‌ മോഷണം; പത്തനാപുരം ബാങ്കിൽ നിന്ന് 42 ലക്ഷം കവർന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE