‘ആദിവാസി’ ടീസർ റിലീസായി; ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു കൊന്ന മധുവിന്റെ കഥയിൽ അപ്പാനി നായകൻ

By Siva Prasad, Special Correspondent (Film)
  • Follow author on
'Aadhivaasi' Movie teaser released; Appani Sarath Hero
Ajwa Travels

ദേശീയ മനസാക്ഷിയെ ഞെട്ടിച്ച അട്ടപ്പാടിയിലെ മധുവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു കൊന്ന സംഭവത്തെ അടിസ്‌ഥാനമാക്കി ഒരുങ്ങുന്ന ‘ആദിവാസി’ എന്ന ചിത്രം അതിന്റെ ടീസർ റിലീസ് ചെയ്‌തു.

ഏരീസ് ഗ്രൂപ്പിന്റെ ബാനറില്‍ ഡോ. സോഹന്‍ റോയ് നിർമിച്ച്, വിജീഷ് മണി സംവിധാനം ചെയ്യുന്ന സിനിമയാണ് ‘ആദിവാസി’. അപ്പാനി ശരത് പ്രധാന കഥാപാത്രമാകുന്ന ‘ആദിവാസി’ (ദി ബ്ളാക് ഡെത്ത്) മധുവിന്റെ മരണം ഇതിവൃത്തമാകുന്ന ആദ്യ സിനിമയാണ്.

ചിത്രത്തില്‍ ശരത് അപ്പാനിയോടൊപ്പം അട്ടപ്പാടിയിൽ നിന്നുള്ള കലാകാരന്‍മാരും അണിനിരക്കുന്നുണ്ട്. വിശപ്പും, വര്‍ണ വിവേചനവും, പരിസ്‌ഥിതി പ്രശ്‌നങ്ങളും, കാലാവസ്‌ഥാ വ്യതിയാനവും ഇതിവൃത്തമാവുന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഹൗസ് അനശ്വര ചാരിറ്റബിള്‍ ട്രസ്‌റ്റാണ്.

സംവിധായകന്റെ മുൻ സിനിമയായ ‘സൗണ്ട് ഓഫ് പെയിന്‍’ എന്ന സിനിമ നിരവധി അന്താരാഷ്‌ട്ര പുരസ്‌കാരങ്ങള്‍ നേടിയ ചിത്രമായിരുന്നു. കുറുമ്പ ഭാഷയിൽ ഇന്ത്യയിൽ നിന്നുള്ള ആദ്യ സിനിമ കൂടിയായിരുന്നു ഈ ചിത്രം. ഈ ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിച്ചത് പ്രശസ്‌ത ഫുട്ബോൾ താരം ഐ എം വിജയനായിരുന്നു. ‘ആദിവാസി’ ടീസർ ഇവിടെ കാണാം

ആദിവാസിയുടെ ഛായാഗ്രാഹണം പി മുരുഗേശ്വരനാണ് നിർവഹിക്കുന്നത്. എഡിറ്റിങ്ങ് – ബി ലെനിന്‍, സംഭാഷണം – എം തങ്കരാജ്, ഗാനരചന ചന്ദ്രന്‍ മാരി, ക്രിയേറ്റീവ് കോണ്‍ട്രിബൂട്ടര്‍ – രാജേഷ് ബി, പ്രൊജക്റ്റ് കോ ഓര്‍ഡിനേറ്റര്‍ – ബാദുഷ, ലൈന്‍ പ്രൊഡുസര്‍ – വിഹാന്‍, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ – മാരുതി ക്രിഷ്, ആര്‍ട്ട് ഡയറക്‌ടർ – കൈലാഷ്, മേക്കപ്പ്- ശ്രീജിത്ത് ഗുരുവായൂര്‍, വസ്‌ത്രാലങ്കാരം – ബുസി ബേബി ജോണ്‍ എന്നിവരും നിർവഹിക്കുന്നു.

Most Read: സ്വകാര്യത ലംഘിച്ചു; ഗൂഗിളിനും ഫേസ്‌ബുക്കിനും പിഴയിട്ട് ഫ്രാൻസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE