ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

By Trainee Reporter, Malabar News
Ajwa Travels

തളിപ്പറമ്പ്: കുറുമാത്തൂർ ഡെയറിയിൽ ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കുറുമാത്തൂർ രാജീവ് ഗാന്ധി കോളനിയിലെ രാജേഷാണ് മരിച്ചത്. ശനിയാഴ്‌ച വൈകുന്നേരം 3.15 ഓടെ തളിപ്പറമ്പ് ശ്രീകണ്‌ഠപുരം സംസ്‌ഥാന പാതയിൽ ഡെയറി ഭാഗത്താണ് അപകടം നടന്നത്.

രാജേഷ് സഞ്ചരിച്ച പൾസർ ബൈക്കും മൽസ്യവിൽപ്പന നടത്തുകയായിരുന്ന വെള്ളാരംപാറയിലെ ഷംസുദ്ദീന്റെ സ്‌കൂട്ടറും തമ്മിൽ കൂട്ടി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ രാജേഷ് സംഭവസ്‌ഥലത്ത് വെച്ച് തന്നെ മരിച്ചു. ഹെൽമറ്റ് ധരിക്കാത്തത് കാരണം രാജേഷിന്റെ തലക്ക് സാരമായ പൊട്ടൽ ഉണ്ടായിരുന്നതായി പോലീസ് അറിയിച്ചു.

അപകടത്തിൽ പരിക്കേറ്റ ഷംസുദ്ദീനെ തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാജേഷിന്റെ മൃതദേഹം പരിയാരം കണ്ണൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. കുറുമാത്തൂർ ഡെയറിയിൽ രമേശൻ-സീത ദമ്പതികളുടെ മകനാണ്.

Read also: കനത്ത മഴ തുടരുന്നു; തിരുവള്ളൂരിൽ പ്രളയ മുന്നറിയിപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE