കിണർ കുഴിക്കുന്നതിനിടെ അപകടം; മൂന്നുപേർക്ക് പരിക്ക്

By Staff Reporter, Malabar News
well collapsed
Representational Image
Ajwa Travels

പയ്യന്നൂർ: കിണർ കുഴിക്കുന്നതിനിടെ ഉണ്ടായ അപകടത്തിൽ മൂന്നു തൊഴിലാളികൾക്ക് പരിക്കേറ്റു. കരിവെള്ളൂർ-പെരളം പഞ്ചായത്തിലെ കോട്ട കുന്നിൽ ഇന്ന് രാവിലെയാണ് അപകടം നടന്നത്. പെരളത്തെ രാജേഷിന്റെ പറമ്പിൽ കിണർ കുഴിക്കുന്നതിനിടെ മണ്ണിടിഞ്ഞു വീഴുകയായിരുന്നു.

കൊഴുമ്മൽ പെരളം സ്വദേശികളായ ദാമോദരൻ (71), ഗംഗാധരൻ(55), കൃഷ്‌ണൻ (64) എന്നിവർക്കാണ് പരിക്കേറ്റത്. അപകട വിവരമറിഞ്ഞ് പയ്യന്നൂർ അഗ്‌നിസേന സ്‌ഥലത്ത് എത്തിയപ്പോഴേക്കും നാട്ടുകാർ ചേർന്ന് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചിരുന്നു.

പരിക്കേറ്റ മൂന്നുപേരും പയ്യന്നൂർ സഹകരണ ആശുപത്രിയിൽ ചികിൽസയിലാണ്.

Malabar News: വടകരയിൽ നാല് പേർക്ക് ഡെങ്കിപ്പനി; ജാഗ്രതയിൽ ആരോഗ്യ വിഭാഗം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE