വടകരയിൽ നാല് പേർക്ക് ഡെങ്കിപ്പനി; ജാഗ്രതയിൽ ആരോഗ്യ വിഭാഗം

By Desk Reporter, Malabar News
Dengue-fever
Representational Image
Ajwa Travels

കോഴിക്കോട്: വടകര നഗരസഭ എടോടി വാർഡിൽ 4 പേർക്ക് ഡെങ്കിപ്പനി. തൈവളപ്പിൽ ക്ഷേത്രത്തിന് സമീപത്തെ മൂന്നു വീടുകളിലെ സ്‌ത്രീകൾക്കാണ് ഡെങ്കിപ്പനി സ്‌ഥിരീകരിച്ചത്. ഒരു വീട്ടിലെ അമ്മക്കും മകൾക്കും മറ്റ് രണ്ട് വീടുകളിലെ ഒരോ സ്‌ത്രീകൾക്കുമാണ് രോഗം ബാധിച്ചത്.

ഇതിൽ ഒരാൾ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്. മറ്റ് 3 പേരെ ആശുപത്രിയിൽ നിന്നു വീടുകളിലേക്ക് മാറ്റി. പനിയെ തുടർന്ന് ഗവ. ജില്ലാ ആശുപത്രിയിൽ ചികിൽസയിൽ കഴിയുകയും പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറുകയും ചെയ്‌ത സ്‌ത്രീക്കാണ് ആദ്യം രോഗം സ്‌ഥിരീകരിച്ചത്‌.

ഇതിനിടെയാണ് അയൽവാസികളായ സ്‌ത്രീകളിലും രോഗം കണ്ടത്. ആരോഗ്യ പ്രവർത്തകർ മുൻകരുതൽ നടപടിയുമായി സ്‌ഥലത്തുണ്ട്. വീടുകളിൽ കയറിയുള്ള ബോധവൽക്കരണവും കൊതുകിന്റെ ഉറവിട നശീകരണവും നടത്തി. പ്രദേശത്ത് മരുന്ന് തളിച്ചു, ഫോഗിങ്ങും നടത്തി. ബോധവൽക്കരണ പ്രവർത്തനങ്ങൾക്ക് നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്‌ഥർ, നഗരസഭ കൗൺസിലർ സിവി പ്രദീശൻ എന്നിവർ നേതൃത്വം നൽകി.

Also Read:  ‘പൊന്നാനി മതനിരപേക്ഷത കാത്തുസൂക്ഷിച്ച മണ്ണ്’; പ്രതികരണവുമായി ടിഎം സിദ്ദീഖ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE