പുതുവൽസര ഓഫര്‍; യാത്രാ തീയതി എത്ര തവണ വേണമെങ്കിലും മാറ്റാമെന്ന് ഖത്തര്‍ എയര്‍വേസ്

By Team Member, Malabar News
Malabarnews_qatar
Representational image
Ajwa Travels

ദോഹ : പുതുവര്‍ഷം പ്രമാണിച്ച് പുതിയ യാത്രക്കാര്‍ക്കായി പുത്തന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് ഖത്തര്‍ എയര്‍വേസ്. പുതിയ ഓഫറുകള്‍ പ്രകാരം യാത്രക്കാര്‍ക്ക് ഇഷ്യൂ ചെയ്‌ത ടിക്കറ്റുകളില്‍ മാറ്റം വരുത്താന്‍ സാധിക്കും. അതായത്, എത്ര തവണ വേണമെങ്കിലും യാത്രക്കാര്‍ക്ക് ടിക്കറ്റില്‍ യാത്രാ തീയതി മാറ്റാന്‍ സാധിക്കും. കോവിഡ് വ്യാപനം മൂലം യാത്രാക്‌ളേശം അനുഭവിക്കുന്ന യാത്രക്കാര്‍ക്ക് ഈ ഓഫറിലൂടെ വളരെയധികം പ്രയോജനം ഉണ്ടാകും. യാത്രാ തീയതിയില്‍ മാറ്റം വരുത്താന്‍ സാധിക്കുമെന്ന പോലെ പ്രത്യേക ചാര്‍ജ് ഇല്ലാതെ റീഫണ്ട് നേടാനും ഖത്തര്‍ എയര്‍വേസ് പുതുവര്‍ഷത്തില്‍ അവസരം ഒരുക്കുന്നുണ്ട്.

പുതിയ ഓഫര്‍ ലഭ്യമാകുന്നത് 2021 ഏപ്രില്‍ 30 ന് മുന്‍പ് ഇഷ്യൂ ചെയ്‌ത ടിക്കറ്റുകള്‍ക്ക് ആയിരിക്കും. ഇവര്‍ ഈ ഓഫര്‍ പ്രകാരം 2021 ഡിസംബര്‍ 31 ന് മുന്‍പ് യാത്ര പൂര്‍ത്തിയാക്കുകയും വേണം. കൂടാതെ qatarairways.com എന്ന വെബ്സൈറ്റ് വഴി യാത്ര ബുക്ക് ചെയ്യുന്ന യാത്രക്കാര്‍ക്ക് 10 ശതമാനം അധിക മൂല്യമുള്ള ട്രാവൽ വൗച്ചറിനായി ടിക്കറ്റ് കൈമാറാനുള്ള അവസരവും പുതിയ ഓഫറിലൂടെ ഖത്തര്‍ എയര്‍വേസ് ഒരുക്കുന്നുണ്ട്.

ഓണ്‍ലൈനിലൂടെ അപേക്ഷിക്കുന്ന യാത്രക്കാര്‍ക്ക് അടുത്ത 48 മണിക്കൂറിനുള്ളില്‍ ട്രാവല്‍ വൗച്ചര്‍ ലഭിക്കും. ഖത്തര്‍ എയര്‍വേസ് ഒരുക്കുന്ന ഈ പുതുവൽസര ഓഫറിലൂടെ നിരവധി യാത്രക്കാര്‍ക്ക് പ്രയോജനം ലഭിക്കും. കോവിഡ് മൂലം യാത്ര മുടങ്ങുന്ന സാഹചര്യത്തില്‍ പിഴ ഇല്ലാതെ സൗജന്യ നിരക്കില്‍ ടിക്കറ്റില്‍ മാറ്റം വരുത്താന്‍ സാധിക്കുന്നതിലൂടെ നിരവധി യാത്രക്കാര്‍ക്ക് അവരുടെ സൗകര്യത്തിനനുസരിച്ച് യാത്രയില്‍ മാറ്റം വരുത്താനുള്ള അവസരം ലഭിക്കും.

Read also : യുഎസ് എംബസിക്ക് നേരെ റോക്കറ്റ് ആക്രമണം; ഉത്തരവാദികൾ ഇറാനെന്ന് ആരോപണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE