പൾസർ സുനിയുടെ കത്തിൽ നടൻ സിദ്ദീഖിന്റെ പേര്; ചോദ്യം ചെയ്‌ത്‌ ക്രൈം ബ്രാഞ്ച്

By News Desk, Malabar News
Ajwa Travels

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ സിദ്ദീഖിനെ ചോദ്യം ചെയ്‌ത്‌ ക്രൈം ബ്രാഞ്ച്. കേസിലെ പ്രതി പൾസർ സുനി ജയിലിൽ നിന്ന് എഴുതിയ രണ്ടാമത്തെ കത്തിൽ സിദ്ദീഖിന്റെ പേര് പരാമർശിച്ചിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിലായിരുന്നു ചോദ്യംചെയ്യൽ.

നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായാണ് നടപടി. കേസിലെ സാക്ഷി കൂടിയായ സിദ്ദീഖിനെ മുൻപും ചോദ്യം ചെയ്‌തിരുന്നു. പൾസർ സുനി എഴുതിയ കത്ത് സുനിയുടെ അമ്മ കോടതിയിൽ നൽകിയിരുന്നു. സിനിമാ സംഘടനയായ ‘അമ്മ’യുടെ പ്രസിഡണ്ട് സ്‌ഥാനം കിട്ടാൻ വേണ്ടിയാണ് കേസിലെ പ്രതിയായ നടൻ ദിലീപിനെ അറസ്‌റ്റ് ചെയ്‌തപ്പോൾ സിദ്ദീഖ് ഓടിനടന്നതെന്ന് സുനി കത്തിൽ പറയുന്നുണ്ട്.

സിദ്ദീഖിന്റെ പേര് പരാമർശിച്ചതിന്റെ പശ്‌ചാത്തലം അറിയാനാണ് ചോദ്യം ചെയ്‌തത്‌. കൂടാതെ, അടുത്തിടെഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ദിലീപിനെ പിന്തുണച്ച് സിദ്ദീഖ് സംസാരിച്ചിരുന്നു. അതുകൂടി കണക്കിലെടുത്തായിരുന്നു ചോദ്യം ചെയ്യലെന്ന് അന്വേഷണ സംഘം അറിയിച്ചു.

Most Read: സ്വർണക്കടത്ത് കേസിൽ സിബിഐ അന്വേഷണം വേണം; പ്രധാനമന്ത്രിക്ക് കത്തയച്ച് സ്വപ്‌ന സുരേഷ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE