നടി ശോഭനക്ക് ഒമൈക്രോൺ സ്‌ഥിരീകരിച്ചു

By Team Member, Malabar News
Actress Shobana Confirmed Omicron
Ajwa Travels

തിരുവനന്തപുരം: നടിയും നർത്തകിയുമായ ശോഭനക്ക് കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോൺ സ്‌ഥിരീകരിച്ചു. താരം തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ വ്യക്‌തമാക്കിയത്‌. താൻ രണ്ട് ഡോസ് വാക്‌സിനെടുത്തെന്നും, അതിൽ ഇപ്പോൾ സന്തോഷിക്കുന്നുവെന്നും ശോഭന വ്യക്‌തമാക്കുന്നു. രണ്ട് ഡോസ് വാക്‌സിനെടുത്തതിനാലാണ് രോഗം ഗുരുതരമാകാത്തതെന്നും, അതിനാൽ എല്ലാവരും വാക്‌സിൻ സ്വീകരിക്കണമെന്നും ഫേസ്ബുക്ക് കുറിപ്പിൽ ശോഭന വ്യക്‌തമാക്കി.

വളരെയധികം ശ്രദ്ധിച്ചിട്ടും ഒമൈക്രോൺ ബാധിച്ചുവെന്നും സന്ധിവേദനയും തൊണ്ടവേദനയും വിറയലുമായിരുന്നു ലക്ഷണമെന്നും ശോഭന ഫേസ്ബുക്കിൽ കുറിച്ചു. ആദ്യദിവസം മാത്രമാണ് ലക്ഷണമെന്നും പിന്നീട് കുറഞ്ഞുവെന്നും നടി വ്യക്‌തമാക്കി. കൂടാതെ ഒമൈക്രോൺ വകഭേദം കോവിഡ് മഹാമാരിയുടെ അവസാനത്തെ രൂപമാകുമെന്ന് പ്രതീക്ഷിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യുന്നുവെന്നും ശോഭന പറഞ്ഞു.

Read also: പഞ്ചാബിലെ സുരക്ഷാ വീഴ്‌ച; പ്രിയങ്കാ ഗാന്ധിക്ക് എന്തുകാര്യമെന്ന് ബിജെപി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE