‘എഗൈൻ ജിപിഎസ്’ പുതിയഗാനം; സന്നിധാനന്ദന്റെ ഗാനാലാപനം കേട്ടിരുന്നുപോകും

By Siva Prasad, Special Correspondent (Film)
  • Follow author on
'Again GPS' _ Rafi Velupadam Movie
Ajwa Travels

റാഫി വേലുപ്പാടം സംവിധാനം ചെയ്യുന്ന ‘എഗൈൻ ജിപിഎസ്എന്ന ചിത്രത്തിലെ രണ്ടാമത്തെ ഗാനം റിലീസ് ചെയ്‌തു. വരികൾക്ക് അനുയോജ്യമായ മനോഹര ദൃശ്യങ്ങളും ഹൃദ്യമായ സംഗീതവും സന്നിധാനന്ദന്റെ ശബ്‌ദവും ചേർന്ന് വേറിട്ട് നിൽക്കുന്ന ഗാനമാണ് റിലീസ് ആയിരിക്കുന്നത്. രാഗേഷ് സ്വാമിനാഥനാണ് സംഗീതം പകർന്നിരിക്കുന്നത്.

പുത്തൻ പടം സിനിമാസിന്റെ ബാനറിൽ, റാഫി വേലുപ്പാടം നായകനാവുന്ന ‘എഗൈൻ ജിപിഎസ്’ സുഹൃത്ത്‌ ബന്ധങ്ങളുടെ കഥ പറയുന്ന ത്രില്ലർ ചിത്രമാണ്. ചിത്രത്തിന്റെ കഥ, തിരക്കഥ, സംവിധാനം എന്നിവയും റാഫി വേലുപ്പാടം തന്നെയാണ് നിർവഹിക്കുന്നത്.

ചിത്രത്തിൽ അജീഷ്‌ കോട്ടയം, ശിവദാസൻ മാരമ്പിള്ളി, മനീഷ്‌, സഞ്‍ജു ശിവ, ലിജോ അഗസ്‌റ്റിൻ, മനോജ്‌ വലംചുസി, കോട്ടയം പുരുഷൻ, അമ്പിളി തുടങ്ങിയ അഭിനേതാക്കളും എത്തുന്നുണ്ട്. ടി ഷമീർ മുഹമ്മദ്‌ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം മിൽജോ ജോണിയാണ്. ഗാനം ഇവിടെ കേൾക്കാം:

Most Read: കൈകൾ കൊണ്ട് ഗിന്നസിലേക്ക് ഓടിക്കയറി സയോൺ ക്ളാർക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE