ഹൈക്കോടതി ഉത്തരവിന് സ്‌റ്റേ; എയ്‌ഡഡ്‌ സ്‌കൂൾ അധ്യാപകർക്കും തിരഞ്ഞെടുപ്പിൽ മൽസരിക്കാം

By Trainee Reporter, Malabar News
Malabarnews_supreme court
Representational image
Ajwa Travels

ന്യൂഡെൽഹി: എയ്‌ഡഡ്‌ സ്‌കൂൾ അധ്യാപകർ തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിനും രാഷ്‌ട്രീയ പ്രവർത്തനത്തിൽ ഏർപ്പെടുന്നതിനും വിലക്ക് ഏർപ്പെടുത്തികൊണ്ടുള്ള കേരളാ ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്‌റ്റേ ചെയ്‌തു. ചീഫ് ജസ്‌റ്റിസ്‌ എസ്എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്.

എയ്‌ഡഡ്‌ സ്‌കൂൾ അധ്യാപകർക്ക് മൽസരിക്കാൻ ഇളവ് അനുവദിക്കുന്ന ചട്ടം ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതി ഉത്തരവ്. ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്‌ത്‌ അധ്യാപകനും പൊതുപ്രവർത്തകനായ സലീം മടവൂരും എഎൻ അനുരാഗുമാണ് സുപ്രീം കോടതിയിൽ ഹരജി നൽകിയത്.

സർക്കാർ ജീവനക്കാർക്ക് തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നതുമായി ബന്ധപ്പെട്ട 1951ലെ നിയമത്തിന്റെ കൃത്യമായ നിർവചനമല്ല ഹൈക്കോടതി നടത്തിയതെന്ന് എഎൻ അനുരാഗിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ വി ഗിരിയും അഭിഭാഷകൻ അമിത് കൃഷ്‌ണനും വാദിച്ചു. ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്‌തതോടെ നിയമസഭാ തിരഞ്ഞെടുപ്പിൽ എയ്‌ഡഡ്‌ സ്‌കൂൾ അധ്യാപകർക്കും മൽസരിക്കാൻ കഴിയും.

Read also: എൽഐസി സ്വകാര്യവൽക്കരണം; പ്രതിഷേധവുമായി ജീവനക്കാർ ഇന്ന് സമരത്തിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE