‘ഛോട്ടാ രാജൻ ഇപ്പോഴും ചികിൽസയിൽ’; മരണവാർത്ത സ്‌ഥിരീകരിക്കാതെ എയിംസ്

By News Desk, Malabar News
Ajwa Travels

ഡെൽഹി: അധോലോക കുറ്റവാളി ഛോട്ടാ രാജന്റെ മരണവാർത്ത സ്‌ഥിരീകരിക്കാതെ എയിംസ്. ഛോട്ടാ രാജൻ ഇപ്പോഴും ചികിൽസയിലാണെന്ന് എയിംസ് അറിയിച്ചു. ഛോട്ടാ രാജൻ അതീവ ഗുരുതരാവസ്‌ഥയിലാണ്. ആരോഗ്യ വിവരങ്ങളുമായി ബന്ധപ്പെട്ട മെഡിക്കൽ ബുള്ളറ്റിൻ ഉടൻ പുറത്തിറക്കുമെന്നും എയിംസ് അറിയിച്ചു.

എയിംസിൽ ഛോട്ടാ രാജനു കോവിഡ് ചികിൽസ നൽകിയതുമായി ബന്ധപ്പെട്ട് ഏറെ വിവാദങ്ങൾ ഉയർന്നിരുന്നു. എയിംസിലെ മറ്റു രോഗികൾക്ക് ലഭിക്കാത്ത സൗകര്യങ്ങൾ രാജ്യാന്തര കുറ്റവാളിയായ ചോട്ടാ രാജനു നൽകി എന്ന ആരോപണം ഏറെ ചർച്ചയായിരുന്നു.

മുംബൈ അധോലോകത്തിലെ ഏറ്റവും പ്രധാനിയായിരുന്നു ഛോട്ടാ രാജൻ. 2017ൽ മാലിയിൽ നിന്ന് ഇദ്ദേഹത്തെ ഇന്ത്യയിലേക്ക് നാടുകടത്തിയിരുന്നു. ഛോട്ടാ രാജൻ ചെയ്‌തതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളുടെ അന്വേഷണം നടന്നുകൊണ്ടിരിക്കുക ആണ്.

തീഹാർ ജയിലിൽ കഠിന തടവ് അനുഭവിക്കുകയായിരുന്നു ഛോട്ടാ രാജൻ. ശ്വാസകോശ രോഗിയായ ഛോട്ടാ രാജന് കോവിഡിനൊപ്പം ന്യൂമോണിയ കൂടി ബാധിച്ചിരുന്നു. 14 ദിവസത്തോളമായി ഛോട്ടാ രാജൻ കോവിഡ് ബാധിതനാണ്.

Read Also: കോവിഡ്: ഇന്ത്യയുടെ സ്വപ്‌നങ്ങളുടെ മുഖത്തേറ്റ കനത്ത പ്രഹരം; പ്രശാന്ത് ഭൂഷൺ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE