ഐൻ ദുബായ് താൽക്കാലികമായി അടച്ചു

By Team Member, Malabar News
AIN Dubai Closed From Today Until The End Of Holy Month Of Ramadan
Ajwa Travels

അബുദാബി: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ നിരീക്ഷണ ചക്രമായ ഐൻ ദുബായ് ഇന്ന് മുതൽ താൽക്കാലികമായി അടച്ചു. റമദാൻ കഴിയുന്നത് വരെ ഇവിടെ ആളുകൾക്ക് പ്രവേശനമുണ്ടാകില്ല. ഔദ്യോഗിക പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

പെരുന്നാള്‍ അവധിക്കാല വാരാന്ത്യത്തിൽ തുറക്കുന്ന രീതിയിൽ ഐൻ ദുബായിൽ വികസന പ്രവർത്തനങ്ങൾ നടത്തുന്നതിന് വേണ്ടിയാണ് ഇപ്പോൾ താൽക്കാലികമായി അടച്ചിരിക്കുന്നത്. ദുബായ് ബ്ളൂ വാട്ടര്‍ ഐലന്റില്‍ സ്‌ഥിതി ചെയ്യുന്ന ഐന്‍ ദുബായ് കഴിഞ്ഞ ഒക്‌ടോബർ 21നാണ് പ്രവര്‍ത്തനം തുടങ്ങിയത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ലക്ഷക്കണക്കിന് ആളുകളാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ നിരീക്ഷണ ചക്രം കാണാൻ യുഎഇയിൽ എത്തുന്നത്. 40 പേര്‍ക്ക് വരെ കയറാനാവുന്ന 48 ആഡംബര ക്യാബിനുകളാണ് ഇതിലുള്ളത്. ഒരു തവണ പൂര്‍ണമായി കറങ്ങിയെത്താന്‍ 38 മിനിട്ടാണ് വേണ്ടിവരുന്നത്.

Read also: ‘നമ്പർ 18 ഹോട്ടൽ’ പോക്‌സോ കേസ്; പ്രതികളെ റിമാൻഡ് ചെയ്‌തു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE