പുതുച്ചേരിയിൽ എഐഎൻആർസി മുന്നിൽ; ഡിഎംകെയും ബിജെപിയും ഒപ്പത്തിനൊപ്പം

By Staff Reporter, Malabar News
puducheri-election
Ajwa Travels

ചെന്നൈ: കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെ 30 സീറ്റുകളിൽ 7 സീറ്റുകളിൽ എഐഎൻആർസി മുന്നിട്ട് നിൽക്കുന്നു. ബിജെപി-3, ഡിഎംകെ-3 എന്നിങ്ങനെയാണ് കക്ഷികളുടെ സീറ്റുനില. ഐഎൻസി 2 സീറ്റിലും എഐഎഡിഎംകെ ഒരു സീറ്റിലുമാണ് മുന്നിട്ട് നിൽക്കുന്നത്.

വോട്ടെണ്ണൽ ആരംഭിച്ചത് മുതൽ ലീഡ് നിലനിർത്തിയാണ് എഐഎൻആർസി മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്. 2016ൽ ഐഎൻസി 15 സീറ്റാണ് നേടിയിരുന്നത്. എഐഎൻആർസിക്ക് 8 സീറ്റും ലഭിച്ചിരുന്നു. എഐഎഡിഎംകെ-4, ഡിഎംകെ-2 എന്നിങ്ങനെയായിരുന്നു അന്നത്തെ സീറ്റ് നില. 2016ൽ ബിജെപിക്ക് പുതുച്ചേരിയിൽ ഒരു സീറ്റ് പോലും നേടാൻ സാധിച്ചിരുന്നില്ല.

Read Also: കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രൻ മൂന്നാം സ്‌ഥാനത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE