ഭഗവദ്ഗീത പാഠ്യവിഷയമാക്കണം; ഹരജി തള്ളി അലഹബാദ് ഹൈക്കോടതി

By Team Member, Malabar News
Malabarnews_alahabad
Representational image
Ajwa Travels

അലഹബാദ് : സ്‌കൂളുകളില്‍ ഭഗവദ്ഗീത പാഠ്യവിഷയമാക്കണം എന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി തള്ളി അലഹബാദ് ഹൈക്കോടതി. ഹരജി അവ്യക്‌തവും തെറ്റിദ്ധാരണ പരത്തുന്നതുമാണ് എന്ന് കണ്ടെത്തിയാണ് കോടതി തള്ളിയത്. ജസ്‍റ്റിസ് പങ്കജ് മിത്തലും, ജസ്‍റ്റിസ് സൗരഭ് ലാവണ്യവും ബെഞ്ചാണ് ഹരജി പരിഗണിച്ചത്.

സ്‌കൂളുകളില്‍ ഭഗവദ്ഗീത പാഠ്യവിഷയമാക്കണം എന്ന ആവശ്യവുമായി ബ്രഹ്‌മ ശങ്കര്‍ ശാസ്‌ത്രിയാണ് അലഹബാദ് ഹൈക്കോടതിയില്‍ പൊതുതാല്‍പ്പര്യ ഹരജി സമര്‍പ്പിച്ചത്. സമൂഹത്തിന്റെ താല്‍പര്യ പ്രകാരം എല്ലാ ക്ളാസുകളിലും ഭഗവദ്ഗീത പാഠ്യവിഷയമാക്കണം എന്നാണ് അദ്ദേഹം ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഹരജി തള്ളിയ ഹൈക്കോടതി ഇത്തരം ആവശ്യങ്ങള്‍ക്കായി ബന്ധപ്പെട്ട അധികൃതരെ സമീപിക്കാനും നിര്‍ദേശിച്ചു.

Read also : അന്നദാതാക്കൾക്ക് സമയം നൽകൂ; ഡെൽഹി ചലോ മാർച്ചിന് പിന്തുണയുമായി ഹർഭജൻ സിങ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE