മദ്യലഹരിയില്‍ വാക്കുതര്‍ക്കം; തിരുനെല്ലിയിൽ മര്‍ദ്ദനമേറ്റ യുവാവ് മരിച്ചു

By News Bureau, Malabar News
Representational Image
Ajwa Travels

വയനാട്: തിരുനെല്ലിയിൽ മദ്യലഹരിയിലുണ്ടായ വാക്കുതർക്കത്തിനിടയിൽ മർദ്ദനമേറ്റ യുവാവ് മരിച്ചു. തിരുനെല്ലി കാളാംങ്കോട് കോളനിയിലെ ബിനു ആണ് കൊല്ലപ്പെട്ടത്.

ഇന്നലെ രാത്രിയുണ്ടായ തർക്കത്തിൽ ബിനുവിന് തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിൽസയിൽ ഇരിക്കെയാണ് മരണം സംഭവിച്ചത്.

പരിക്കേറ്റ ബിനുവിനെ അയൽവാസികളാണ് അപ്പപ്പാറ ആരോഗ്യ കേന്ദ്രത്തിലും പിന്നീട് മെഡിക്കൽ കോളേജിലേക്കും എത്തിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കാളാംങ്കോട് കോളനിവാസികളായ മൂന്ന് പേരെ തിരുനെല്ലി പോലീസ് കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്.

ബിനുവിന്റെ അയല്‍വാസികളായ നാരായണന്‍, മോഹനന്‍, ചന്ദ്രന്‍ എന്നിവരെയാണ് കസ്‌റ്റഡിയിലെടുത്തത്. ഇവരെ ചോദ്യം ചെയ്‌തുവരികയാണ്. വിശദമായ ചോദ്യം ചെയ്യലിന് ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.

Most Read: നടിയെ ആക്രമിച്ച കേസ്; വിചാരണ കോടതി ജഡ്‌ജിയെ മാറ്റണമെന്ന് ആവശ്യം 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE