‘മിനി ടിവി’ അവതരിപ്പിച്ച് ആമസോൺ ഇന്ത്യ; ഇനി സൗജന്യമായും വീഡിയോകൾ കാണാം

By Trainee Reporter, Malabar News
Ajwa Travels

ആമസോൺ ഇന്ത്യയിൽ മിനി ടിവി അവതരിപ്പിച്ചു. ആമസോൺ പ്രൈമിൽ നിന്ന് വ്യത്യസ്‌തമായി സൗജന്യമായി ആർക്കും വീഡിയോ ആസ്വദിക്കാനുള്ള സൗകര്യമാണ് മിനി ടിവിയിൽ ഒരുക്കിയിട്ടുളളത്.

ആഗോളതലത്തിൽ സാന്നിധ്യമുള്ള ആമസോൺ ഇന്ത്യയിലാണ് ആദ്യമായി സൗജന്യ സ്ട്രീമിങ് ആരംഭിച്ചത്. ആമസോൺ ഡോട്ട് ഇൻ എന്ന ഷോപ്പിങ് ആപ്പ്ളിക്കേഷനിലൂടെയാണ് വെബ്‌സീരിസ്‌ ഉൾപ്പടെയുള്ള വീഡിയോകൾ കാണാൻ സാധിക്കുക. മിനി ടിവി സൗജന്യമായാണ് ലഭിക്കുകയെങ്കിലും യൂട്യൂബിലേത് പോലെ പരസ്യങ്ങൾ ഉണ്ടാകും.

പ്രമുഖർ അണിനിരക്കുന്ന വെബ് സീരീസ്, കോമഡി ഷോകൾ, ടെക് ന്യൂസ്, ഫുഡ്, ബ്യൂട്ടി, ഫാഷൻ തുടങ്ങി വിവിധ വിഷയങ്ങളിലുള്ള പരിപാടികൾ മിനി ടിവിയിലുണ്ടാകും. പുതിയ സിനിമകളും ടിവി ഷോകളും മിനി ടിവിയിലൂടെ ലഭിക്കും. ഇംഗ്ളീഷിലും ഒൻപത് ഇന്ത്യൻ ഭാഷകളിലും ഷോകൾ ഉണ്ടാകും. നിലവിൽ ആൻഡ്രോയ്‌ഡ് ഫോണുകളിൽ മാത്രമാണ് മിനി ടിവി ലഭ്യമാകുക.

Read also: ഓഹരിവിപണി നേട്ടത്തിൽ; തകർച്ച നേരിട്ട് ക്രിപ്റ്റോ കറൻസി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE