ആന്ധ്രയിലെ ഡയറി യൂണിറ്റിൽ അമോണിയ ചോർച്ച ; നിരവധി തൊഴിലാളികൾ ആശുപത്രിയിൽ

By Desk Reporter, Malabar News
Amonia leakage Andra_2020 Aug 21
Ajwa Travels
ആന്ധ്രപ്രദേശ്: ആന്ധ്രയിലെ ചിറ്റൂരിൽ ഡയറി യൂണിറ്റിലുണ്ടായ അമോണിയ ചോർച്ചയെ തുടർന്ന് നിരവധി തൊഴിലാളികൾ ആശുപത്രിയിൽ. ബന്ദപ്പള്ളിയിൽ സ്ഥിതി ചെയ്യുന്ന ഹട്സൺ കമ്പനിയുടെ പാൽ നിർമ്മാണ യുണിറ്റിലാണ് വാതക ചോർച്ചയുണ്ടായത്. 20ലധികം തൊഴിലാളികൾ ആ സമയം പ്ലാന്റിലുണ്ടായിരുന്നു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നാണ് ഇവരെ ആശുപത്രിയിലേക്ക് മാറ്റിയതെന്ന് ജില്ലാ കളക്ടർ നാരായൺ ഭരത് ഗുപ്‌ത പറഞ്ഞു.
ആകെ 15 പേരോളം ഇപ്പോഴും ചികിത്സയിലാണെന്നും ഇതിൽ 3 പേരുടെ ആരോഗ്യസ്ഥിതി വഷളാണെന്നും കളക്ടർ അറിയിച്ചു. ഇവരെ തിരുപ്പതിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയേക്കും. ബാക്കിയുള്ള തൊഴിലാളികളുടെ കാര്യത്തിൽ ആശങ്കപ്പെടാനില്ല, അവിടെ ജോലി ചെയ്തിരുന്നവരിൽ ഭൂരിഭാഗവും സ്ത്രീകളായിരുന്നു.
അപകടത്തിന്റെ കാരണം ആരുടെ വീഴ്ചയാണെന്ന് അന്വേഷണം ആരംഭിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഇൻഡസ്ട്രിയൽ വകുപ്പും അഗ്നിശമനാ വിഭാഗവും സംയുക്തമായി അന്വേഷിക്കും എന്നാണ് ലഭിക്കുന്ന വിവരം. ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്നതാണ് പാൽ നിർമ്മാണ കമ്പനി. തമിഴ്നാട്ടിൽ ജനകീയമായ ബ്രാൻഡുകളിൽ ഒന്നാണ് ഹട്സൺ.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE