സിഐഎസ്‌എഫ് ക്യാംപിലെ ഷൂട്ടിങ് പരിശീലനത്തിനിടെ 11കാരന് വെടിയേറ്റു

By News Desk, Malabar News
An 11-year-old man was shot during a shooting training at a CISF camp
Ajwa Travels

ചെന്നൈ: സിഐഎസ്‌എഫ് ക്യാംപിലെ ഷൂട്ടിങ് പരിശീലനത്തിനിടെ അബദ്ധത്തിൽ പതിനൊന്നുകാരന് വെടിയേറ്റു. തമിഴ്‌നാട്ടിലെ പുതുക്കോട്ട നാർത്താമലൈയിലാണ് സംഭവം. പരിശീലനം നടക്കുന്ന സ്‌ഥലത്തിന് തൊട്ടടുത്ത് താമസിക്കുന്ന കുടിക്കാണ് തലയിൽ വെടിയേറ്റത്. കുട്ടി തഞ്ചാവൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലാണ്. നില ഗുരുതരമാണെന്നാണ് വിവരം.

വ്യാഴാഴ്‌ച രാവിലെ വീടിന് മുന്നിലിരുന്ന് ഭക്ഷണം കഴിക്കുന്നതിനിടെയാണ് കുട്ടിക്ക് വെടിയേറ്റതെന്ന് നാട്ടുകാർ പറഞ്ഞു. ഒരു വെടി ആദ്യം വീടിന്റെ ചുമരിലാണ് കൊണ്ടത്. ഇതിന് പിന്നാലെയാണ് കുട്ടിയുടെ തലയ്‌ക്കും വെടിയേറ്റത്. കുട്ടിയെ ബന്ധുക്കളും നാട്ടുകാരും ആദ്യം സമീപത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യനില ഗുരുതരമായതിനാൽ തഞ്ചാവൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.

ഇതിനിടെ, നാർത്താമലൈയിലെ ഷൂട്ടിങ് പരിശീലനത്തിനെതിരെ നാട്ടുകാരും ജനപ്രതിനിധികളും രംഗത്തെത്തി. കുട്ടിക്ക് വെടിയേറ്റതിന് പിന്നാലെയാണ് ഇവർ പ്രതിഷേധവുമായി എത്തിയത്. ക്യാംപിലെ ഷൂട്ടിങ് പരിശീലനം നിർത്തിവെക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. സംഭവസ്‌ഥലത്ത് നാട്ടുകാർ റോഡ് ഉപരോധിക്കുകയും ചെയ്‌തു.

Also Read: ഗാന്ധിജിക്ക് എതിരായ പരാമർശം; കാളിചരൺ മഹാരാജ് അറസ്‌റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE