‘പിആർ ശ്രീജേഷിന് അംഗീകാരം നൽകാൻ സർക്കാർ എന്തിനാണ് ഭയക്കുന്നത്’; അഞ്‌ജു ബോബി ജോർജ്

By News Desk, Malabar News
pr-sreejsh
Ajwa Travels

തിരുവനന്തപുരം: ടോക്യോ ഒളിമ്പിക്‌സ് വെങ്കലമെഡൽ ജേതാവ് പിആർ ശ്രീജേഷിന് അർഹിക്കുന്ന പാരിതോഷികം പ്രഖ്യാപിക്കാത്തതിൽ സർക്കാരിനുള്ള പേടിയും ബുദ്ധിമുട്ടും എന്താണെന്ന് അറിയില്ലെന്ന് ഒളിമ്പ്യൻ അഞ്‌ജു ബോബി ജോർജ്. തീരുമാനം വൈകുന്നതിലുള്ള കാരണം എന്താണെന്ന് കായികമന്ത്രിയും മുഖ്യമന്ത്രിയും അറിയിക്കണമെന്നും അഞ്ചു അറിയിച്ചു.

അർഹിക്കുന്ന അംഗീകാരം നൽകാൻ സർക്കാർ എന്തിനാണ് ഭയക്കുന്നത്, സർക്കാരുമായി ഇക്കാര്യം സംസാരിക്കാനില്ലെന്നും അഞ്‌ജു ബോബി ജോർജ് പറഞ്ഞു. നേരത്തെ പിആർ ശ്രീജേഷിന് അർഹിക്കുന്ന അംഗീകാരം നൽകണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ വോളിബോൾ താരം ടോം ജോസഫും രംഗത്തെത്തിയിരുന്നു.

ടോക്യോ ഒളിമ്പിക്‌സ് പുരുഷ ഹോക്കിയിലാണ് ശ്രീജേഷും ടീമും വെങ്കലം സ്വന്തമാക്കിയത്. ശ്രീജേഷിന്റെ മികവിലായിരുന്നു ഈ നേട്ടം. കേരളത്തിലേക്ക് ഒളിമ്പിക് മെഡൽ എത്തിച്ചതിന്റെയും 41 വർഷത്തിന് ശേഷം ഇന്ത്യയ്‌ക്ക്‌ മെഡൽ ലഭിക്കുന്നതിന്റെയും ക്രെഡിറ്റാണ് ശ്രീജേഷിലൂടെ ഉണ്ടായത്.

എന്നാൽ സംസ്‌ഥാന സർക്കാർ ശ്രീജേഷിന് ഇതുവരെ പാരിതോഷികം നൽകാത്തതിനെതിരെ വിമർശനങ്ങൾ ഉയരുകയാണ്. അതേസമയം ശ്രീജേഷിന് ഒരു കോടി രൂപ വിപിഎസ് ഗ്രൂപ്പ് ചെയർമാൻ ഡോ. ഷംസീർ വയലിൻ പ്രഖ്യാപിച്ചിട്ടുണ്ട്. കേരള ഹോക്കി അസോസിയേഷൻ അഞ്ച് ലക്ഷം രൂപ നൽകുമെന്നും അറിയിച്ചിട്ടുണ്ട്.

Also Read: 13 വയസുകാരിയെ പീഡിപ്പിച്ച കേസ്; മാതാപിതാക്കൾ അറസ്‌റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE