പാലക്കാട് വീണ്ടും വൻ കഞ്ചാവ് വേട്ട; രണ്ടുപേർ പിടിയിൽ

By Trainee Reporter, Malabar News
Cannabis Arrest in kollam
Representational Image
Ajwa Travels

പാലക്കാട്: വാളയാറിൽ വൻ കഞ്ചാവ് വേട്ട. എറണാകുളം സ്വദേശിക്ക് വേണ്ടി ആന്ധ്രയിൽ നിന്ന് കടത്തിക്കൊണ്ടുവന്ന 170 കിലോ കഞ്ചാവാണ് പിടികൂടിയത്. സംഭവത്തിൽ രണ്ടുപേരെ സ്‌റ്റേറ്റ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സംഘം പിടികൂടി. ഇവർ കഞ്ചാവ് കടത്താൻ ഉപയോഗിച്ച വാഹനവും കസ്‌റ്റഡിയിൽ എടുത്തു. പ്രതികൾ ഇതിന് മുൻപും കഞ്ചാവ് കടത്ത് ഉൾപ്പടെ നിരവധി കേസുകളിൽ പ്രതികളാണ്. തുടർനടപടികൾക്കായി പ്രതികളെ ആലത്തൂർ എക്‌സൈസ് റേഞ്ച് ഓഫിസിന് കൈമാറി.

ഇന്നലെ വടക്കഞ്ചേരിക്കടുത്ത് കാറിൽ കടത്തുകയായിരുന്ന 191 കിലോ കഞ്ചാവ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സംഘം പിടികൂടിയിരുന്നു. സംഭവത്തിൽ നാലുപേർ പിടിയിലായി. കാറിൽ ഉണ്ടായിരുന്ന തൃശൂർ സ്വദേശികളായ ശിവകുമാർ, ഷെറിൻ, പാലക്കാട് സ്വദേശികളായ രാജേഷ്, അമർജിത്ത് എന്നിവരാണ് അറസ്‌റ്റിലായത്‌. ഇന്നലെ രാവിലെ 11 മണിയോടെയാണ് വടക്കഞ്ചേരി ആമക്കുളത്ത് വെച്ച് സ്‌റ്റേറ്റ് എക്‌സൈസ് എൻഫോഴ്‌സ്‌ സംഘം കഞ്ചാവ് പിടികൂടിയത്.

Most Read: ശക്‌തമായ കാറ്റിന് സാധ്യത; മൽസ്യ തൊഴിലാളികൾക്ക് മുന്നറിയിപ്പ് നൽകി കാലാവസ്‌ഥാ കേന്ദ്രം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE