പരീക്ഷ പേടി; തമിഴ്നാട്ടിൽ മറ്റൊരു വിദ്യാർത്ഥിനി കൂടി ആത്മഹത്യ ചെയ്തു

By Desk Reporter, Malabar News
suicide_2020 Sep 12
Representational Image
Ajwa Travels

ചെന്നൈ: നീറ്റ് പരീക്ഷ നാളെ നടക്കാനിരിക്കെ തമിഴ്നാട്ടിൽ മറ്റൊരു വിദ്യാർത്ഥിനി കൂടി ആത്മഹത്യ ചെയ്തു. ജ്യോതി ദുർഗ(18)യാണ് ശനിയാഴ്ച  ആത്മഹത്യ ചെയ്തത്. പെൺകുട്ടി എഴുതിയ ആത്മഹത്യ കുറിപ്പിൽ പരീക്ഷയെക്കുറിച്ചുള്ള ഭയമാണ് ജീവനൊടുക്കാൻ കാരണമെന്ന് കുറിച്ചിട്ടുണ്ട്. പരീക്ഷ ഫലം വരുമ്പോൾ മെഡിക്കൽ പ്രവേശനം ലഭിക്കില്ലെന്നും കുറിപ്പിൽ സൂചിപ്പിക്കുന്നു.

Read Also:  ജെഇഇ മെയിന്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു

നാളെയാണ് രാജ്യത്തെ മെഡിക്കൽ പ്രവേശന പരീക്ഷ നടക്കുന്നത്. തമിഴ്നാട്ടിൽ പരീക്ഷ ഭയം മൂലം ഒരാഴ്ചക്കിടെ രണ്ട് വിദ്യാർത്ഥികളാണ് ആത്മഹത്യ ചെയ്തത്. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഈ വർഷത്തെ പ്രവേശന പരീക്ഷക്ക് വേണ്ടത്ര മുന്നൊരുക്കങ്ങൾ നടത്താൻ വിദ്യാർത്ഥികൾക്ക് കഴിഞ്ഞിരുന്നില്ല. അതിനൊപ്പം കോവിഡ് രോഗഭീതി ഉയർത്തുന്ന ഭീഷണിയും പരീക്ഷകൾ നേരിടുന്നുണ്ട്.എന്നാൽ സർക്കാർ പരീക്ഷ നടത്തിപ്പിൽ നിന്ന് പിൻമാറാൻ തയ്യാറല്ലെന്ന് അറിയിച്ചിരുന്നു. പ്രതിപക്ഷ പാർട്ടികളും മറ്റു കക്ഷികളും വിഷയത്തിൽ സർക്കാരിനെ വിമർശിച്ചു രംഗത്തു വന്നിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE