ബംഗാളിൽ മറ്റൊരു തൃണമൂൽ എംഎൽഎ കൂടി ബിജെപിയിലേക്ക്

By Staff Reporter, Malabar News
Dipak Haldar
ദീപക് ഹൽദാർ
Ajwa Travels

ബറുയിപൂർ: തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവച്ചതിന് പിന്നാലെ ബിജെപിയിൽ ചേർന്ന് ഡയമണ്ട് ഹാർബർ എം‌എൽ‌എ ദീപക് ഹൽദാർ. ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാൻ തൃണമൂൽ നേതൃത്വം അനുവദിച്ചില്ലെന്ന് ആരോപിച്ച് ആയിരുന്നു ഹൽദാറിന്റെ രാജി.

പശ്‌ചിമ ബംഗാളിലെ സൗത്ത് 24 പർഗാനസ് ജില്ലയിൽ ചേർന്ന ഒരു പൊതുയോഗത്തിൽ വെച്ചാണ് ദീപക് ഹൽദാർ ബിജെപിയിൽ ചേർന്നത്. അദ്ദേഹത്തോടൊപ്പം തൃണമൂലിലെ ഏതാനും പ്രാദേശിക നേതാക്കളും ബിജെപിയിൽ ചേർന്നു.

ഡയമണ്ട് ഹാർബർ എംപി അഭിഷേക് ബാനർജിയുടെ ലോകസഭാ മണ്ഡലത്തിന്റെ ഭാഗമായ നിയമസഭാംഗം ആയിരുന്നു ഹൽദാർ.

അതേസമയം പാർട്ടിയിൽ നിന്നും നേതാക്കളുടെ കൊഴിഞ്ഞുപോക്ക് തിരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തിൽ തൃണമൂൽ നേതൃത്വത്തിന് തലവേദന സൃഷ്‌ടിക്കുകയാണ്. ശനിയാഴ്‌ച പശ്‌ചിമ ബംഗാൾ മുൻ മന്ത്രി രാജിബ് ബാനർജി പാർട്ടിയിലെ മറ്റ് ചില നേതാക്കൾക്കൊപ്പം ബിജെപിയിൽ ചേർന്നിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്‌ചക്ക് പിന്നാലെ ആയിരുന്നു രാജിബ് ബാനർജി ബിജെപിയിൽ ചേർന്നത്.

Read Also: ജെപി നഡ്ഡ ഇന്ന് കേരളത്തില്‍; തിരഞ്ഞെടുപ്പ് കളത്തിൽ സജീവമാകാൻ ബിജെപി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE