ചൈൽഡ് വെൽഫെയർ കമ്മിറ്റി പിരിച്ചുവിടണമെന്ന് സതീശൻ; രൂക്ഷവിമർശനം

By News Desk, Malabar News
vd satheesan against sangh parivar
വിഡി സതീശൻ
Ajwa Travels

തിരുവനന്തപുരം: പെറ്റമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ കേസിൽ സർക്കാരിനും സിപിഎമ്മിനുമെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്. ചൈൽഡ് വെൽഫെയർ കമ്മിറ്റി പിരിച്ചുവിടണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആവശ്യപ്പെട്ടു. അനുപമയുടെ കുട്ടിയെ കൈമാറിയതിൽ ക്രമക്കേടുണ്ടെന്നും സതീശൻ ആരോപിച്ചു. ചാനലുകളിൽ കുരയ്‌ക്കുന്ന ഡിവൈഎഫ്‌ഐ നേതാക്കൾ എവിടെ പോയെന്നായിരുന്നു കെ മുരളീധരന്റെ പ്രതികരണം.

അതേസമയം, അനുപമയുടെ മാതാപിതാക്കളെ പോലീസ് വീണ്ടും ചോദ്യം ചെയ്യും. മൊഴികളിൽ പൊരുത്തക്കേടുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. മറ്റ് ബന്ധുക്കളോടും വിവരം തേടും. ഇതിനിടെ നീതി തേടി സെക്രട്ടറിയേറ്റിന് മുന്നിൽ അനുപമ നിരാഹാര സമരം ആരംഭിച്ചിരുന്നു. സമരം ആരംഭിക്കുന്നതിന് മുൻപ് ആരോഗ്യമന്ത്രി വീണാ ജോർജ് അനുപമയെ ഫോണിൽ വിളിക്കുകയും കുറ്റക്കാർക്കെതിരെ വകുപ്പുതലത്തിൽ നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നൽകുകയും ചെയ്‌തു. അതിൽ സന്തോഷവും തൃപ്‌തിയുമുണ്ടെന്ന് അനുപമ പ്രതികരിച്ചു.

Also Read: സ്വർണക്കടത്ത്; കാരാട്ട് ഫൈസലിനെതിരെ ഗുരുതര പരാമർശവുമായി കസ്‌റ്റംസിന്റെ കുറ്റപത്രം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE