കെഎസ്ആർടിസി ശമ്പള വിതരണം; ഏപ്രിൽ മാസവും വൈകുമെന്ന് സൂചന

By Team Member, Malabar News
KSRTC free travel for women
Rep. Image

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ഏപ്രിൽ മാസത്തെ ശമ്പളവും വൈകും. ശമ്പള വിതരണത്തിനായി സർക്കാരിനോട് 65 കോടി ആവശ്യപ്പെട്ടെങ്കിലും 30 കോടി മാത്രമാണ് അനുവദിച്ചിട്ടുള്ളത്. അതേസമയം അഞ്ചാം തീയതിക്കുള്ളിൽ ശമ്പളം വിതരണം ചെയ്‌തില്ലെങ്കിൽ അഞ്ചാം തീയതി അർധരാത്രി മുതൽ പ്രതിപക്ഷ യൂണിയനുകൾ പണിമുടക്ക് നടത്തുമെന്ന് വ്യക്‌തമാക്കിയിട്ടുണ്ട്‌.

വായ്‌പ തിരിച്ചടവിനും മറ്റുമായി വരുമാനത്തെ പ്രധാനമായും ആശ്രയിക്കുന്നതിനാലാണ് ശമ്പളം വിതരണം ചെയ്യാൻ വരുമാനം തികയാതെ പോകുന്നത്. കഴിഞ്ഞ മാസം ശമ്പളം വിതരണം ചെയ്‌തത്‌ ബാങ്കിൽ നിന്ന് 45 കോടി ഓവർ ഡ്രാഫ്‌റ്റെടുത്താണ്. അതിനാൽ തന്നെ ഈ മാസം അതിനുള്ള വഴിയും അടഞ്ഞ സ്‌ഥിതിയാണ്‌.

ഏപ്രിൽ മാസത്തെ ശമ്പളം വിതരണം ചെയ്യുന്നതിനായി ആവശ്യപ്പെട്ട തുക മുഴുവനും അനുവദിക്കാൻ കെഎസ്ആർടിസി ധനവകുപ്പിനോട് അഭ്യർഥിച്ചു. 82 കോടി രൂപയാണ് ശമ്പള വിതരണത്തിനായി പ്രതിമാസം ആവശ്യമായ തുക. ശമ്പളം വിതരണം ചെയ്യാൻ താമസിച്ചാൽ യൂണിയനുകൾ നടത്തുന്ന പണിമുടക്ക് കെഎസ്ആർടിസി മാനേജ്‍മെന്റിന് വീണ്ടും തലവേദന ആകുമെന്നുറപ്പാണ്.

Read also: പ്ളസ് ടു കെമിസ്ട്രി ഉത്തരസൂചിക പുനഃപരിശോധ ഇന്ന്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE