അർജുൻ ആയങ്കിയുടെ കാർ കസ്‌റ്റംസിന് വിട്ടുനൽകും

By Staff Reporter, Malabar News
car of arjun ayanki to customs
Ajwa Travels

കണ്ണൂർ: രാമനാട്ടുകര സ്വർണക്കവർച്ചാ കേസ് പ്രതി അർജുൻ ആയങ്കി ഉപയോഗിച്ച വാഹനം പോലീസ് ഇന്ന് കസ്‌റ്റംസിന് വിട്ടുനൽകും. കേസ് അന്വേഷിക്കുന്ന കൊച്ചി കസ്‌റ്റംസ്‌ യൂണിറ്റ് വാഹനം വിട്ടു നൽകണമെന്ന് ആവശ്യപ്പെട്ട് പരിയാരം പോലീസിൽ അപേക്ഷ നൽകിയിരുന്നു. കഴിഞ്ഞ മാസം 27നാണ് അർജുൻ ആയങ്കി ഉപയോഗിച്ചിരുന്ന കെഎൽ 13 എആർ 7789 നമ്പറിലുള്ള ചുവപ്പ് സ്വിഫ്റ്റ് കാർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.

നിലവിൽ പരിയാരം പോലീസ് സ്‌റ്റേഷനിലാണ് വാഹനം സൂക്ഷിച്ചിരിക്കുന്നത്. സ്വർണക്കടത്ത് കേസിലെ നിർണായക തെളിവാണ് ഈ വാഹനം. അതേസമയം, കേസിൽ ടിപി വധക്കേസ് പ്രതി മുഹമ്മദ് ഷാഫിയെ ഇന്ന് കസ്‌റ്റംസ്‌ ചോദ്യം ചെയ്യും. സ്വർണം കടത്തുന്നതിന് ഷാഫിയുടെ സഹായം ലഭിച്ചുവെന്ന് അർജുൻ ആയങ്കി വ്യക്‌തമാക്കിയിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിലാണ്‌ ഷാഫിയെ ചോദ്യം ചെയ്യാൻ ഒരുങ്ങുന്നത്.

Read Also: നിക്ഷേപകരും രാഷ്‌ട്രീയക്കാരും പരസ്‌പരം ദാർഷ്‌ട്യം കാണിക്കരുത്; കിറ്റെക്‌സ് വിഷയത്തിൽ കുഞ്ഞാലിക്കുട്ടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE