മുംബൈ: ആർക്കിടെക്റ്റ് ആൻവി നായിക് ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ അറസ്‌റ്റ് ചെയ്യപ്പെട്ട് മുംബൈയിലെ തലോജി ജയിലായിരുന്ന റിപ്പബ്ലിക് ടിവി എഡിറ്റർ അർണബ് ഗോസ്വാമി ജയിൽ മോചിതനായി. മുംബൈ പോലീസ് അറസ്‌റ്റ് ചെയ്‌ത അർണബിന് സുപ്രീം കോടതിയാണ് ജാമ്യം അനുവദിച്ചത്.
നവംബർ നാലിനാണ് ഇദ്ദേഹത്തിനെ അറസ്‌റ്റ് ചെയ്‌തിരുന്നത്. ഇതേ കേസിൽ അറസ്‌റ്റ് ചെയ്യപ്പെട്ട് ജയിലിലായിരുന്ന മറ്റു രണ്ടുപേർക്കും അർണബിനൊപ്പം ജാമ്യം അനുവദിച്ചിരുന്നു. ഇവരും ജയിൽ മോചിതരായി. ഇടക്കാല ജാമ്യത്തിനായി മുംബൈ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും നിഷേധിച്ചു. തുടർന്നാണ്, മഹാരാഷ്‌ട്ര സർക്കാർ, മുംബൈ പോലീസ് എന്നിവരെ എതിർ കക്ഷികളാക്കി അർണബ് സുപ്രീംകോടതിയെ സമീപിച്ചത്.
Most Read: ‘ജാതിയും സമുദായവും പറഞ്ഞ് വോട്ട് ചോദിക്കരുത്’; ജില്ലാ കളക്‌ടർ
എന്നാൽ അർണബ് ഗോസ്വാമിക്ക് ജാമ്യം നൽകിയതിൽ ഇരട്ട നീതിയുണ്ടെന്ന് സാമൂഹിക മാദ്ധ്യമങ്ങളിലൂടെ പലരും ചൂണ്ടികാണിക്കുന്നുണ്ട്. “സിദ്ദിഖ് കാപ്പനും ഒമർ ഖാലിദിനും സഞ്‌ജീവ് ഭട്ടിനും കശ്‌മീരിലെ മാദ്ധ്യമ പ്രവർത്തകർക്കുമൊന്നും ലഭിക്കാത്ത ഈ ‘അതിവേഗ നീതി ‘യുടെ പേരാണ് ഹിന്ദുത്വ പ്രിവിലേജ്” എന്നാണ് സാമൂഹിക മാദ്ധ്യമത്തിൽ റീനാഫിലിപ്പ് കുറിച്ചത്.

മണികൺഠൻ തന്റെ സാമൂഹിക മാദ്ധ്യമത്തിൽ കുറിക്കുന്നത് ഇങ്ങിനെയാണ്; “ഒരാളുടെ പ്രത്യയ ശാസ്‌ത്രത്തോട് വിയോജിപ്പുണ്ടാകും. റിപ്പബ്ലിക് ചാനല്‍ താന്‍ കാണാറില്ല. ഇഷ്‌ടമല്ലങ്കിൽ നിങ്ങള്‍ക്കും കാണാതിരിക്കാം. പക്ഷെ ഇവിടെ ലംഘിക്കപ്പെട്ടിരിക്കുന്നത് ഒരാളുടെ വ്യക്‌തി സ്വാതന്ത്ര്യമാണ്. ഒരാളെ തുടര്‍ച്ചയായി വേട്ടയാടുമ്പോള്‍ ഇടപെടാതിരിക്കുന്നത് നീതിയെ കൊഞ്ഞനം കുത്തുന്നതിന് തുല്യമായിരിക്കും.
സ്വയം നശീകരണത്തിലേക്കുള്ള യാത്രയായിരിക്കും അതെന്നുമൊക്കെയാണ് ഇന്ന് ജസ്‌റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് വാദത്തിനിടെ പറഞ്ഞത്. ഈ വൈകാരിക വിഷമം എന്താണ്, രാജ്യദ്രോഹകുറ്റം ചുമത്തപ്പെട്ട സിദ്ദീഖ് കാപ്പൻ എന്ന മലയാളി മാദ്ധ്യമ പ്രവർത്തകന്റെ വിഷയത്തിൽ വരാത്തത്. അദ്ദേഹം എന്തിനെന്നു പോലും അറിയാതെയാണ് ജയിലിൽ അകപ്പെട്ടിരിക്കുന്നത്. വക്കീലിന് പോലും കാണാൻ അനുവദിക്കുന്നില്ല. സിദ്ദീഖിന് വ്യക്‌തിസ്വാതന്ത്ര്യവും മൗലികാവകാശങ്ങളും ഇല്ലേ?.“ സമാനമായ അഭിപ്രായങ്ങൾ നിരവധി പേരാണ് സാമൂഹിക മാദ്ധ്യമങ്ങളിൽ പങ്കുവെക്കുന്നത്.
റോഡ് ഷോ ഒരുക്കിയാണ് അനുയായികള്‍ അർണബിനെ വരവേറ്റത്. ഉച്ചത്തില്‍ ഭാരത് മാതാ കീ ജയ് വിളിച്ച് അര്‍ണബ് ആവേശത്തിൽ പങ്കുചേർന്നു. ഇത് ഇന്ത്യയുടെ വിജയമാണന്നും സുപ്രീം കോടതിയോട് നന്ദിയുണ്ടെന്നും അര്‍ണബ് പറഞ്ഞു. കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽപറത്തി 100കണക്കിന് ആളുകളാണ് റോഡ്ഷോയിൽ പങ്കെടുത്തത്.
Must Read: ഓണ്‍ലൈന്‍ മാദ്ധ്യമങ്ങളെ നിയന്ത്രിക്കൽ; രാഷ്‌ട്രപതി ഒപ്പിട്ട ഉത്തരവ് കേന്ദ്രം പുറത്തിറക്കി