മുസ്‌ലിം നേതാക്കൾ എത്രകാലം അടിമകളായി തുടരും?- രാഹുലിന്റെ പരാമർശത്തിൽ പ്രതികരണവുമായി ഉവൈസി

By Desk Reporter, Malabar News
asaduddin owaisi_2020 Aug 24
Ajwa Travels

ന്യൂഡൽഹി: കോൺ​ഗ്രസ് നേതൃനിരയിൽ മാറ്റം ആവശ്യപ്പെട്ട് ഇടക്കാല അദ്ധ്യക്ഷ സോണിയ ​ഗാന്ധിക്ക് കത്തുനൽകിയ മുതിർന്ന നേതാക്കൾക്കെതിരെ ബി.ജെ.പി ബന്ധം ആരോപിച്ച രാഹുൽ ​ഗാന്ധിയുടെ പ്രസ്താവനയിൽ പ്രതികരണവുമായി എഐഎംഐഎം നേതാവ് അസദുദ്ദീൻ ഉവൈസി. വാർത്താ ഏജൻസിയായ എഎൻഐയോടായിരുന്നു ഉവൈസിയുടെ പ്രതികരണം. എത്രകാലം കോൺ​ഗ്രസിലെ മുസ്‌ലിം നേതാക്കൾ അടിമകളായി തുടരുമെന്ന് ഉവൈസി ചോദിച്ചു.

” ​ഗുലാം നബി ആസാദ് ഞങ്ങളെ ബി.ജെ.പിയുടെ ബി ടീം എന്നു വിളിക്കാറുണ്ട്. ഇപ്പോൾ കത്തിൽ ഒപ്പിട്ടതോടെ അദ്ദേഹം ബി.ജെ.പിയുമായി സഖ്യത്തിലായി എന്ന് അദ്ദേഹത്തിന്റെ പാർട്ടിയുടെ മുൻ അദ്ധ്യക്ഷൻ പറഞ്ഞിരിക്കുന്നു. കോൺ​ഗ്രസിനകത്തെ മുസ്‌ലിം നേതാക്കൾ സമയം പാഴാക്കുകയാണ്. എത്ര നാൾ കോൺ​ഗ്രസ് നേതൃത്വത്തിന്റെ അടിമകളായി തുടരുമെന്ന് അവർ ചിന്തിക്കേണ്ടിയിരിക്കുന്നു” – ഉവൈസി പറഞ്ഞു.

പൂർണ്ണ വായനയ്ക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE