ഗുവാഹത്തി: തിരഞ്ഞെടുപ്പ് കാലത്ത് ജനങ്ങള്‍ക്ക് നല്‍കിയ എല്ലാ വാഗ്‌ദാനങ്ങളും കോണ്‍ഗ്രസ് പാലിച്ചിട്ടുണ്ടെന്ന് രാഹുല്‍ ഗാന്ധി. അസം തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ പാര്‍ട്ടി എന്തൊക്കെ ചെയ്യുമെന്ന ചോദ്യത്തിനായിരുന്നു മറുപടി.
അസം ജനതക്കായി തങ്ങള്‍ ‘അഞ്ച് ഗ്യാരന്റി’ നല്‍കിയിട്ടുണ്ട്. ജനങ്ങൾക്ക് നൽകിയിട്ടുള്ള എല്ലാ വാഗ്‌ദാനങ്ങളും പാലിക്കാറുണ്ട്. ബിജെപിയെ പോലെ പറഞ്ഞ വാക്ക് പാലിക്കാത്ത പാര്‍ട്ടിയല്ല കോണ്‍ഗ്രസെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. പഞ്ചാബ്, ഛത്തീസ്‌ഗഢ്, കര്‍ണാടക എന്നിവിടങ്ങളില്‍ കാര്‍ഷിക വായ്‌പകള്‍ എഴുതിത്തള്ളുമെന്നും രാഹുൽ കൂട്ടിച്ചേർത്തു. ഗുവാഹത്തിയില്‍ ക്ഷേത്ര ദര്‍ശനം നടത്തുകയായിരുന്നു രാഹുല്‍.
മാര്‍ച്ച് 27ന് ആദ്യഘട്ട വോട്ടെടുപ്പ് നടന്ന അസമില്‍ രണ്ടാം ഘട്ടം വ്യാഴാഴ്‌ചയും അവസാന ഘട്ടം ഏപ്രില്‍ 6നും നടക്കും.
Read also: ഇസ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍; മൂന്ന് പ്രതികളെ കൂടി വെറുതെ വിട്ടു