മലപ്പുറം : ജില്ലയിൽ കഞ്ചാവ് വളർത്തിയ കേസിൽ അസം സ്വദേശിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കിഴിശ്ശേരിയിൽ ക്വാർട്ടേഴ്സ് മുറ്റത്ത് മല്ലികച്ചെടികൾക്കിടയിൽ കഞ്ചാവ് വളർത്തിയ കേസിലാണ് അസം സ്വദേശിയായ അമൽ ബർമനെ(34) ജില്ലാ ആന്റി നാർകോട്ടിക് സ്ക്വാഡും കൊണ്ടോട്ടി പോലീസും ചേർന്ന് പിടികൂടിയത്.
ചെങ്കൽ ക്വാറിയിൽ തൊഴിലാളിയായ ഇയാൾ കഴിഞ്ഞ 2 വർഷമായി കിഴിശ്ശേരിയിലെ വിവിധ ക്വർട്ടേഴ്സുകളിൽ താമസിച്ചു വരികയായിരുന്നു. നാട്ടിൽ പോയി വരുന്ന സാഹചര്യങ്ങളിൽ കഞ്ചാവ് എത്തിച്ചിരുന്നതായും, അത് വിൽപ്പന നടത്തിയിരുന്നതായും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. ജില്ലാ പോലീസ് മേധാവി എസ് സുജിത് ദാസിനു ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് നാർകോട്ടിക് സെൽ ഡിവൈഎസ്പി പിപി ഷംസ്, കൊണ്ടോട്ടി ഡിവൈഎസ്പി കെ അഷ്റഫ് എന്നിവരുടെ നിർദേശ പ്രകാരമായിരുന്നു അന്വേഷണം.
സിഐ പി ചന്ദ്രമോഹൻ, എസ്ഐ കെആർ റെമിനാർ, ആന്റി നാർകോട്ടിക് സ്ക്വാഡ് അംഗങ്ങളായ അബ്ദുൽ അസീസ് കാര്യോട്ട്, സത്യനാഥൻ മനാട്ട്, ശശി കുണ്ടറക്കാട്, ഉണ്ണിക്കൃഷ്ണൻ മാരാത്ത്, പി സജ്ഞീവ്, കൊണ്ടോട്ടി സ്റ്റേഷനിലെ എസ്ഐ സുബ്രഹ്മണ്യൻ, ചന്ദ്രൻ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
Read also : അവശ്യ മരുന്നുകളുടെ വില കൂടും; 20 ശതമാനം വരെ വർധിച്ചേക്കും