റോഡ് വെട്ടുന്നത് തടഞ്ഞ യുവതിക്ക് നേരെ ആക്രമണം; പ്രതികൾക്ക് എതിരെ വധശ്രമത്തിന് കേസ്

By Trainee Reporter, Malabar News
Assault on a young woman
പരിക്കേറ്റ ലിഷ
Ajwa Travels

കോഴിക്കോട്: ഇരിങ്ങൽ കൊളാവിയിൽ പുരയിടത്തിലൂടെ റോഡ് വെട്ടുന്നത് തടഞ്ഞ യുവതിയെ ആക്രമിച്ച സംഭവത്തിൽ പോലീസ് വധശ്രമത്തിന് കേസെടുത്തു. അഞ്ച് നാട്ടുകാർ ഉൾപ്പടെ കണ്ടാലറിയാവുന്ന 30 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. പയ്യോളി പോലീസാണ് കേസ് രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്‌. ഇന്ന് പുലർച്ചെ ആയിരുന്നു സംഭവം.

പുലർച്ചെ പുരയിടത്തിലൂടെ റോഡ് വെട്ടാൻ ശ്രമിച്ചവരെ തടഞ്ഞ കൊളാവി സ്വദേശി ലിഷയെ മൺവെട്ടി കൊണ്ട് ആക്രമിക്കുക ആയിരുന്നു. ആക്രമണത്തിൽ ലിഷയുടെ തലക്ക് ഗുരുതര പരിക്കേറ്റു. പോലീസ് എത്തിയാണ് ലിഷയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തലക്ക് തുന്നൽ ഇട്ടിട്ടുണ്ട്. അനുമതിയില്ലാതെ പറമ്പിലൂടെ പുലർച്ചെ റോഡ് വെട്ടാൻ ശ്രമിച്ചവരാണ് ആക്രമിച്ചതെന്ന് ലിഷ പറഞ്ഞു.

Most Read: ഗൗതം ഗംഭീറിന് വീണ്ടും വധഭീഷണി; സുരക്ഷ ശക്‌തമാക്കി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE