ആറൻമുളയില്‍ ബിജെപി സ്‌ഥാനാർഥിയെ ചൊല്ലി തര്‍ക്കം

By News Desk, Malabar News
BJP's protest
Representational Image
Ajwa Travels

പത്തനംതിട്ട: ആറൻമുളയില്‍ ഓര്‍ത്തഡോക്‌സ് സഭാംഗം ബിജു മാത്യു സ്‌ഥാനാർഥി ആകുന്നതിന് എതിരെ ബിജെപി മണ്ഡലം കമ്മിറ്റി രംഗത്ത്. ആറൻമുള പോലെയുള്ള എ ക്ളാസ് മണ്ഡലത്തില്‍ ജനപ്രിയ സ്‌ഥാനാർഥിയെ പരിഗണിക്കണമെന്നാണ് ആവശ്യം.

ബിജു മാത്യു ആറൻമുളയില്‍ സ്‌ഥാനാർഥി ആയേക്കുമെന്ന വാര്‍ത്തകള്‍ ഇന്ന് ഉച്ചയോടെയാണ് പുറത്തു വന്നത്. ഇതോടെയാണ് സ്‌ഥാനാർഥിയെ ചൊല്ലി തര്‍ക്കം ഉയരുന്നത്. ബിജു മാത്യുവിനെ പോലെ വ്യക്‌തി പ്രഭാവം കുറഞ്ഞയാള്‍ മണ്ഡലത്തില്‍ വേണ്ടെന്നാണ് മണ്ഡലം കമ്മിറ്റിയുടെ നിലപാട്.

ബിജുവിനെ സ്‌ഥാനാർഥി ആക്കിയാൽ മണ്ഡലം കമ്മിറ്റികൾ രാജി വെക്കുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പഞ്ചായത്ത് മെമ്പർമാരും രാജി സന്നദ്ധത അറിയിച്ചു. പ്രതിഷേധത്തിന് ആർഎസ്എസിന്റെ പിന്തുണയും ഉണ്ട്.

അതേസമയം, കേരളത്തിലെ സ്‌ഥാനാർഥി പട്ടികയിൻമേൽ ബിജെപി കേന്ദ്ര നേതൃത്വം അവസാനവട്ട ചര്‍ച്ച നടത്തുകയാണ്. സുരേഷ് ഗോപിയും ശോഭാ സുരേന്ദ്രനും മൽസരിക്കണമെന്ന് ദേശീയ നേതൃത്വം ആവശ്യപ്പെട്ടു. നേമത്തിന്റെ സാധ്യതാ പട്ടികയില്‍ സുരേഷ് ഗോപിയുടെ പേരും ഉള്‍പ്പെടുത്തി.

Malabar News: വിജയ സാധ്യതയില്ല; മലമ്പുഴ സീറ്റ് വേണ്ടെന്ന് യുഡിഎഫിനോട് ജനതാദള്‍ ജോണ്‍ ജോണ്‍ വിഭാഗം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE