കോഴിക്കോട്: കൊടിയത്തൂരിൽ യുവാവിനെ ക്രൂരമായി മർദ്ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. പാഴൂർ സ്വദേശി ആബിദിനെയാണ് നാലംഗ സംഘം ക്രൂരമായി മർദ്ദിച്ചത്. ചുള്ളിക്കാപറമ്പിൽ അക്ഷയ സെന്റർ നടത്തുകയാണ് ആബിദ്. അക്ഷയ സെന്ററിൽ നിന്ന് പിടിച്ചിറക്കി മർദ്ദിക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്.
കഴിഞ്ഞ ശനിയാഴ്‌ചയാണ് മർദ്ദനം നടന്നത്. ഗുരുതരാവസ്‌ഥയിലായ ആബിദ് അരീക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്. അരീക്കോട് സ്വദേശി റഫീഖ് ആണ് മർദ്ദനത്തിന് പിന്നിലെന്ന് ആബിദിന്റെ കുടുംബം ആരോപിച്ചു. മുക്കം പോലീസ് കേസെടുത്ത് അന്വേഷണം ആംഭിച്ചിട്ടുണ്ട്. വധശ്രമം, തട്ടിക്കൊണ്ടുപോകൽ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.
Most Read| ഹരജി തള്ളി; ഹേമ കമ്മിറ്റി റിപ്പോർട് പുറത്തുവിടാമെന്ന് ഹൈക്കോടതി