എടിഎം കൗണ്ടറില്‍ മോഷണശ്രമം; സിസിടിവിയില്‍ കുടുങ്ങി; പ്രതി പിടിയില്‍

By Staff Reporter, Malabar News
arrest
Representational Image
Ajwa Travels

പത്തിരിപ്പാല: മങ്കര വെള്ളറോഡില്‍ എസ്ബിഐയുടെ എടിഎം കൗണ്ടര്‍ തകര്‍ത്ത് മോഷണ ശ്രമം. സിസിടിവിയില്‍ കുടുങ്ങിയ പ്രതി മണിക്കൂറുകള്‍ക്കകം പോലീസ് പിടിയിലായി. ഇന്നലെ പുലര്‍ച്ചെയോടെ ആയിരുന്നു സംഭവം. ഈറോഡ് സ്വദേശി മേലെതൊടി ലോക്നാഥ് (51) ആണ് പിടിയിലായത്.

ഇന്നലെ രാവിലെ 6.45നാണ് എടിഎം തകര്‍ത്ത വിവരം പുറത്തറിയുന്നത്. പണം പിന്‍വലിക്കാനെത്തിയ ആള്‍ ബാങ്കില്‍ നേരത്തെ ജോലി ചെയ്‌തിരുന്ന ഉദ്യോഗസ്‌ഥനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വിവരമറിഞ്ഞ ബാങ്ക് മാനേജര്‍ കെവി ഹരികുമാര്‍ ഉടന്‍ തന്നെ പോലീസിനെ വിളിച്ചു. കൗണ്ടറില്‍ എടിഎം പൂര്‍ണമായി തകര്‍ന്ന നിലയിലായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

വലിയ കമ്പിപ്പാരയും കല്ലും ഉപയോഗിച്ചാണ് എടിഎം തകര്‍ത്തത്. യന്ത്രം പൊളിച്ചെങ്കിലും പണം എടുക്കാന്‍ കഴിഞ്ഞില്ല. ഡെപ്യൂട്ടി മാനേജര്‍ യു ഗോപികയുടെ നേതൃത്വത്തില്‍ നടന്ന പ്രാഥമിക പരിശോധനയിലാണ് പണം നഷ്‌ടമായില്ലെന്ന് കണ്ടെത്തിയത്. കഴിഞ്ഞ ശനിയാഴ്‌ച 11 ലക്ഷം രൂപ നിക്ഷേപിച്ച മെഷീനില്‍ 7.61 ലക്ഷം രൂപ ബാക്കിയുണ്ടായിരുന്നു.

തേനൂര്‍ ഓട്ടുകമ്പനിക്ക് സമീപത്ത് നിന്ന് രാവിലെ 10.30നാണ് പോലീസ് പ്രതിയെ പിടികൂടിയത്. പോലീസെത്തി പരിശോധന തുടങ്ങി രണ്ട് മണിക്കൂറിനകമാണ് ഇയാള്‍ പിടിയിലായത്.

Malabar News: അട്ടപ്പാടിയിലേക്ക് മദ്യം കടത്തി; ബിജെപി സ്‌ഥാനാര്‍ഥിയടക്കം രണ്ടുപേര്‍ അറസ്‌റ്റില്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE