അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് അഴിമതി; 15 പേര്‍ക്കെതിരേ കുറ്റപത്രം

By Syndicated , Malabar News
Augusta westland_Malabar news
Representational image
Ajwa Travels

ന്യൂ ഡെല്‍ഹി: അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് അഴിമതിയുമായി ബന്ധപ്പെട്ട് ഇടനിലക്കാര്‍ അടക്കം 15 പേര്‍ക്കെതിരേ സി ബി ഐ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചു. മൈക്കിള്‍ ജയിംസ്, രാജീവ് സക്‌സേന എന്നിവരെയും പ്രതി ചേര്‍ത്തിട്ടുണ്ട്

പ്രതിരോധ സെക്രട്ടറി ശശികാന്ത് ശര്‍മ്മയെ വിസ്‌തരിക്കാന്‍ ഈ വര്‍ഷം ആദ്യം സി ബി ഐ അനുമതി തേടിയിരുന്നു. അത് ലഭ്യമല്ലാത്തതിനാല്‍ അദ്ദേഹത്തെ ഇത് വരെ പ്രതി ചേര്‍ത്തിട്ടില്ലെന്ന് അന്വേഷണ ഏജന്‍സി പറഞ്ഞു.

2010 ല്‍ യു പി എ ഭരണ കാലത്ത് പ്രധാനമന്ത്രി ഉള്‍പ്പടെയുള്ള വി.വി.ഐ.പികള്‍ക്ക് യാത്ര ചെയ്യുന്നതിനായി 3,600 കോടി രൂപ ചെലവില്‍ 12 ഹെലികോപ്ടറുകള്‍ വാങ്ങുന്നതിനായി ഉണ്ടാക്കിയതാണ് വിവാദമായ അഗസ്റ്റ വെസ്റ്റ്ലന്‍ഡ് കരാര്‍. അതിൽ 2,666 കോടി രൂപയുടെ നഷ്ടം സര്‍ക്കാറിന് ഉണ്ടായെന്നതാണ് കേസ്. അഴിമതി ഉയര്‍ന്ന സാഹചര്യത്തില്‍ 2014ല്‍ സര്‍ക്കാര്‍ കരാര്‍ റദ്ദാക്കുകയും ചെയ്‌തു.

.Read also: അയല്‍ രാജ്യങ്ങളുമായി ചര്‍ച്ച നടത്തണം; ഫാറൂഖ് അബ്ദുള്ള

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE