സ്വലാത്ത് നഗറില്‍ ബറാഅത്ത് ആത്‌മീയ സംഗമം ഇന്ന് 4മുതല്‍ രാത്രി 8 വരെ

By Malabar Bureau, Malabar News
Baraat Spiritual Conference at Swalath Nagar from 4pm to 8pm today
Ajwa Travels

മലപ്പുറം: ബറാഅത്ത് ദിനമായ ഇന്ന് വൈകുന്നേരം 4 മുതല്‍ രാത്രി 8 വരെ ആത്‌മീയ സംഗമവും പ്രാർഥനാ സദസും സ്വലാത്ത് നഗര്‍ മഅ്ദിന്‍ ഗ്രാന്റ് മസ്‌ജിദിൽ നടക്കും.

മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി നേതൃത്വം നല്‍കുന്ന പരിപാടിയിൽ യാസീന്‍ പാരായണം, വിര്‍ദുല്ലത്വീഫ്, തസ്ബീഹ് നിസ്‌കാരം, ക്ഷേമ-ഐശ്വര്യത്തിന് വേണ്ടിയുള്ള സവിശേഷ പ്രാർഥന എന്നിവ നടക്കും.

ശനിയാഴ്‌ച രാവിലെ 10ന് വനിതകള്‍ക്കായി വിജ്‌ഞാന വേദിയും പ്രാർഥനാ സദസും സംഘടിപ്പിക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു. സ്‌കൂള്‍ ഓഫ് ഖുര്‍ആന്‍ ഡയറക്‌ടർ അബൂബക്കര്‍ സഖാഫി അരീക്കോട് വനിതകൾക്കുള്ള ആത്‌മീയ സംഗമത്തിന് നേതൃത്വം നല്‍കും.

സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, ഇബ്‌റാഹീം ബാഖവി മേല്‍മുറി, അബൂബക്കര്‍ സഖാഫി കുട്ടശ്ശേരി, അബ്‌ദുൽ ജലീല്‍ സഖാഫി കടലുണ്ടി, അബൂബക്കര്‍ അഹ്‌സനി പറപ്പൂര്‍, ഗ്രാന്റ് മസ്‌ജിദ്‌ ഇമാം ശൗക്കത്തലി സഖാഫി കച്ചേരിപ്പറമ്പ് എന്നിവര്‍ സംഗമത്തിൽ സംബന്ധിക്കും.

 Saudi Arabia: ഉംറ വിസ കാലാവധി കഴിഞ്ഞും മടങ്ങിയില്ലെങ്കിൽ കനത്ത പിഴ; സൗദി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE