യാഥാര്‍ഥ്യമായി ബത്തേരി മിനി ബൈപ്പാസ്സ്

By Trainee Reporter, Malabar News
Bypass_Malabar News
Representational image
Ajwa Travels

വയനാട്: സുല്‍ത്താന്‍ ബത്തേരി രാജീവ് ഗാന്ധി മിനി ബൈപ്പാസ് റോഡ് പൊതുജനങ്ങള്‍ക്ക് തുറന്ന് നല്‍കി. ഇതോടെ ബത്തേരി ടൗണിലെ ഗതാഗതകുരുക്കിന് പരിഹാരമാകുമെന്നാണ് കരുതുന്നത്. ഇന്നലെയായിരുന്നു പുതിയ ബൈപ്പാസ് റോഡിന്റെ ഉദ്ഘാടനം.

കൈപ്പഞ്ചേരി മുതല്‍ ബത്തേരി ഗാന്ധി ജംഗ്ഷന്‍ വരെയുള്ള 400 മീറ്റര്‍ ദൂരത്തിലാണ് റോഡ് നിര്‍മ്മാണം പൂര്‍ത്തിയായിരിക്കുന്നത്. രണ്ട് കോടിയോളം രൂപയാണ് പദ്ധതിക്ക് വേണ്ടി ചിലവാക്കിയത്. ചുങ്കം പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്ന് കൈപ്പഞ്ചേരി വഴി, കോടതിക്ക് സമീപം ദേശീയപാതയിലേക്ക് കടക്കാനാകുന്ന വിധമാണ് ബൈപാസ്സ് റോഡ് തയാറാകുന്നത്. ഇതില്‍ കൈപ്പഞ്ചേരി മുതല്‍ ഗാന്ധി ജംഗ്ഷന്‍ വരെയുള്ള റോഡിന്റെ നവീകരണപ്രവര്‍ത്തനങ്ങളാണ് പൂര്‍ത്തിയായത്.

വര്‍ഷങ്ങളായി ഇവിടുത്തെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ മുടങ്ങികിടക്കുകയായിരുന്നു. ഈയിടെയാണ് നിയമതടസങ്ങളെല്ലാം നീക്കി റോഡിന്റെ പണികള്‍ ആരംഭിച്ചത്. കോടികള്‍ മുടക്കി, മണ്ണിട്ട് ഉയര്‍ത്തിയാണ് ബത്തേരി ബൈപ്പാസ് നിര്‍മിച്ചിരിക്കുന്നത്. ഇതോടെ കാലാകാലങ്ങളായുള്ള ബത്തേരിക്കാരുടെ ആവശ്യമാണ് യാഥാര്‍ഥ്യമാകുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE