ബീറ്റ്‌റൂട്ട് അത്ര നിസ്സാരക്കാരനല്ല കേട്ടോ; സൗന്ദര്യ സംരക്ഷണത്തിനും ബെസ്‌റ്റ്

ചർമത്തിലെ നിറവ്യത്യാസവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും ചുളിവുകളും മറ്റു പാടുകളും കുറയ്‌ക്കുന്നതിനും മുഖക്കുരു പ്രശ്‌നങ്ങൾ തടയുന്നതിനുമെല്ലാം ബീറ്റ്‌റൂട്ട് ഏറെ സഹായകരമാണ്.

By Trainee Reporter, Malabar News
Beetroot _tips
Ajwa Travels

ബീറ്റ്‌റൂട്ട് അത്ര നിസ്സാരക്കാരനല്ല കേട്ടോ. ശരീരഭാരം കുറയ്‌ക്കുന്നത്‌ മുതൽ കാൻസർ പോലുള്ള മാരക രോഗങ്ങളെ തടയുന്നത് വരെ നിരവധി ഗുണങ്ങൾ ബീറ്റ്‌റൂട്ട് നൽകുന്നുവെന്നാണ് പഠനങ്ങൾ പറയുന്നത്. വൈവിധ്യമാർന്ന ഗുണങ്ങളുള്ള ഈ പച്ചക്കറി അസംസ്‌കൃതമായും പലതരം കറികളുടെ രൂപത്തിലും അച്ചാറിട്ടും ജ്യൂസുകളായും നമ്മളെല്ലാം കഴിക്കാറുണ്ട്.

എന്നാൽ, ഇതിൽ നിന്നെല്ലാം വ്യത്യസ്‌തമായി സൗന്ദര്യ സംരക്ഷണത്തിന് ബീറ്റ്‌റൂട്ട് എത്രപേർ ഉപയോഗിക്കാറുണ്ട്? അവശ്യ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ ബീറ്റ്‌റൂട്ട് ഒരു സൗന്ദര്യ വർധക വസ്‌തു കൂടിയാണെന്ന് പലർക്കും അറിയില്ല. ചർമത്തിലെ നിറവ്യത്യാസവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും ചുളിവുകളും മറ്റു പാടുകളും കുറയ്‌ക്കുന്നതിനും മുഖക്കുരു പ്രശ്‌നങ്ങൾ തടയുന്നതിനുമെല്ലാം ബീറ്റ്‌റൂട്ട് ഏറെ സഹായകരമാണ്.

ബീറ്റ്‌റൂട്ടിൽ ബീറ്റാലൈൻസ് എന്ന പിഗ്‌മെന്റുകൾ അടങ്ങിയിട്ടുണ്ട്. അവയ്‌ക്ക് വീക്കം തടയാനുള്ള ഗുണങ്ങൾ ഉണ്ടെന്നും പറയപ്പെടുന്നു. അതായത് മുഖക്കുരുവിന് ചുറ്റുമുള്ള ചൊറിച്ചിലും വീക്കവും കുറയ്‌ക്കാൻ ബീറ്റ്‌റൂട്ടിന് കഴിയും. ബീറ്റ്‌റൂട്ട് ജ്യൂസിൽ ആന്റി ഓക്‌സിഡന്റുകളും വിറ്റാമിൻ സിയും ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ചുറ്റിവുകൾ, കറുത്ത പാടുകൾ, വർധക്യസഹജമായ മറ്റു ലക്ഷണങ്ങൾ എന്നിവ കുറക്കുന്നത് ഉൾപ്പടെ മെച്ചപ്പെട്ട ചർമാരോഗ്യത്തിന് സഹായകരമാണ്.

ബീറ്റ്‌റൂട്ടിൽ നാരുകൾ, വിറ്റാമിൻ സി, അമിനോ ആസിഡുകൾ, ആന്റി ഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇതിലെ ലൈക്കോപീൻ, സ്‌ക്വാലീൻ എന്നിവ ചർമത്തിന്റെ ഇലാസ്‌തികത വർധിപ്പിക്കുകയും ചുളിവുകൾ അകറ്റുകയും നേർത്ത വരകൾ കുറയ്‌ക്കുകയും ചെയ്യുന്നു.

beauty benefits-beetroot

മുഖസൗന്ദര്യത്തിന് ബീറ്റ്‌റൂട്ട് എങ്ങനെ ഉപയോഗിക്കാം

1. മുഖത്തിന് നിറം കൂട്ടുന്നതിന് ബീറ്റ്‌റൂട്ട് ജ്യൂസാക്കി മുഖത്തിടുക. 10-15 മിനിറ്റിന് ശേഷം ഇത് കഴുകി കളയാം. ബീറ്റ്‌റൂട്ടിലുള്ള വിറ്റാമിൻ സി ചർമത്തിന്റെ പിഗ്‌മെന്റുകൾ തടയും. ചർമത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ഇങ്ങനെ ചെയ്യുന്നത് സഹായകരമാണ്.

2. അൽപ്പം ബീറ്റ്‌റൂട്ട് ജ്യൂസിൽ രണ്ടു സ്‌പൂൺ തൈര്, കുറച്ചു ആൽമണ്ട് ഓയിൽ എന്നിവ ചേർക്കുക. ഇത് നന്നായി മിക്‌സ് ചെയ്‌ത്‌ മുഖത്ത് പുരട്ടുക. ശേഷം നന്നായി മസാജ് ചെയ്യുക. 15-20 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകുക.

3. ചുണ്ടുകളുടെ സംരക്ഷണത്തിനും ബീറ്റ്‌റൂട്ട് നല്ലതാണ്. ഒരു സ്‌പൂൺ ബീറ്ററൂട്ട് നീരിൽ പാലും തേനും ചേർക്കുക. ഇത് നിങ്ങളുടെ ചുണ്ടുകളിൽ പുരട്ടി ഏകദേശം 15 മുതൽ 20 മിനിറ്റിന് ശേഷം ചെറുചൂടുള്ള വെള്ളത്തിൽ കഴുകുക.

(ഓർക്കുക: ആരോഗ്യ സംബന്ധമായ വാർത്തകളിൽ പറയുന്ന കാര്യങ്ങൾ അംഗീകൃത ആരോഗ്യ വിദഗ്‌ധരുടെ അഭിപ്രായം തേടാതെ സ്വയം ചെയ്യാൻ പാടുള്ളതല്ല.)

Most Read: വിമാനത്തിൽ പറക്കാൻ ഇനി പേടിവേണ്ട; കൂട്ടിനായി ‘മോറിസ്’ ഉണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE