യുഎസിലേക്കുള്ള കുടിയേറ്റ വിലക്ക് നീങ്ങുന്നു; ഗ്രീൻ കാർഡ് വിതരണം പുനരാരംഭിച്ച് ബൈഡൻ

By Staff Reporter, Malabar News
joe biden
ജോ ബൈഡൻ
Ajwa Travels

വാഷിംഗ്ടൺ: അമേരിക്കയിലേക്കുള്ള കുടിയേറ്റ വിലക്ക് നീക്കി ജോ ബൈഡൻ ഭരണകൂടം. യുഎസിൽ സ്‌ഥിര താമസത്തിനുള്ള ഗ്രീൻ കാർഡുകൾക്ക് വിലക്കേർപ്പെടുത്തി മുൻ പ്രസിഡണ്ട് ഡോണൾഡ്‌ ട്രംപ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ ഇത് റദ്ദാക്കിയ ജോ ബൈഡൻ സർക്കാർ ഗ്രീൻ കാർഡ് വിതരണം പുനരാരംഭിക്കാനാണ്‌ തീരുമാനമെന്ന് വ്യക്‌തമാക്കി.

അമേരിക്കയുടെ വ്യവസായ മേഖലക്ക് ദോഷകരമായതിനാൽ ആണ് ഗ്രീൻ കാർഡ് നിരോധനം ഒഴിവാക്കുന്നതെന്ന് ജോ ബൈഡൻ വിശദീകരിച്ചു.

ട്രംപ് ഭരണകൂടം കഴിഞ്ഞ വർഷം മുതലാണ് ഗ്രീൻ കാർഡ് വിതരണം നിർത്തിവെച്ചിരുന്നത്. അമേരിക്കക്കാരുടെ തൊഴിലവസരങ്ങൾ സംരക്ഷിക്കാനെന്ന പേരിലായിരുന്നു നടപടി. ഇതിന്റെ ഫലമായി ഇന്ത്യക്കാർ അടക്കം പതിനായിരങ്ങളാണ് വൻ പ്രതിസന്ധി നേരിട്ടത്.

Read Also: നീരവ് മോദിയെ ഇന്ത്യക്ക് കൈമാറൽ; വിധി ഇന്ന്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE