ലണ്ടന്‍: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസില്‍ മുഖ്യ പ്രതിയായ നീരവ് മോദിയുടെ കൈമാറ്റ കേസില്‍ ലണ്ടൻ കോടതി ഇന്ന് വിധി പറയും. നിലവിൽ ലണ്ടനിലെ ജയിലിലാണ് നീരവ് മോദി. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് സ്കോട്ട്ലാന്‍ഡ് യാര്‍ഡ് മോദിയെ അറസ്റ്റ് ചെയ്യുന്നത്.
ലണ്ടനിലെ വെസ്റ്റ് മിനിസ്റ്റേര്‍സ് കോടതിയില്‍ നടക്കുന്ന നടപടിയില്‍ വാന്‍ഡ്സ്വര്‍ത്ത് ജയിലില്‍നിന്നും വീഡിയോ കോണ്‍ഫറന്‍സ് വഴിയായിരിക്കും നീരവ് പങ്കെടുക്കുക. നീരവ് മോദിയും അമ്മാവൻ മെഹൽ ചോക്സിയും ചേർന്ന് പഞ്ചാബ് നാഷനൽ ബാങ്കിൽ 14,000 കോടി രൂപയുടെ തട്ടിപ്പു നടത്തി രാജ്യം വിടുകയായിരുന്നു.
Read also: സർക്കാർ പണമിടപാടുകൾ; സ്വകാര്യ ബാങ്കുകളെയും ആശ്രയിക്കാം