കൊൽക്കത്ത: പശ്‌ചിമ ബംഗാളിൽ ബികാനീസ് എക്‌സ്‌പ്രസ് പാളം തെറ്റിയതിൽ മരണം ഏഴായി. അപകടത്തിൽ 60 പേർക്ക് പരിക്കേറ്റു. ഇവരെ വിവിധയിടങ്ങളിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇന്ന് വൈകിട്ട് 5.15ഓടെയായിരുന്നു അപകടം സംഭവിച്ചത്. രാജസ്‌ഥാനിലെ ബികാനീറിൽ നിന്ന് അസമിലെ ഗുവാഹത്ത് വരെ പോകുന്ന ബികാനീർ എക്‌സ്‌പ്രസ് ആണ് പാളം തെറ്റിയത്. പശ്‌ചിമ ബംഗാളിലെ ജൽപൈഗുരി ജില്ലയിൽ വച്ച് പാളം തെറ്റിയ ട്രെയിന്റെ അഞ്ചോളം ബോഗികൾ മറിഞ്ഞതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തു.
അതേസമയം ട്രെയിനിൽ ഉണ്ടായിരുന്ന 250 പേരെ രക്ഷപ്പെടുത്തി. സംഭവത്തിൽ ഇന്ത്യൻ റെയിൽവേ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
Most Read: ഇന്ത്യ-ചൈന ചർച്ച; നിയന്ത്രണ രേഖയിലെ തർക്കങ്ങൾ പരിഹരിക്കാൻ ധാരണയായി