മയക്കുമരുന്ന് കേസ്; ബിനീഷിനെ പരപ്പന അഗ്രഹാര ജയിലിലേക്ക് മാറ്റി

By Team Member, Malabar News
Malabarnews_bineesh kodiyeri
ബിനീഷ് കോടിയേരി
Ajwa Travels

ബംഗളൂര് : ബംഗളൂര് മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട പണമിടപാടുകളില്‍ എൻഫോഴ്‌സ്‌മെൻറ് ഡയറക്‌ടറേറ്റ് അറസ്‌റ്റ് ചെയ്‌ത ബിനീഷ് കോടിയേരിയെ പരപ്പന അഗ്രഹാര ജയിലിലെ പ്രത്യേക സെല്ലിലേക്ക് മാറ്റി. കോവിഡ് പരിശോധന നടത്തിയ സാഹചര്യത്തിലാണ് പ്രത്യേക സെല്ലിലേക്ക് മാറ്റിയത്. പരിശോധന ഫലം നാളെയോടെ പുറത്തുവരും. തുടര്‍ന്ന് കോവിഡ് നെഗറ്റീവ് ആയാല്‍ മാത്രമേ മറ്റ് പ്രതികളെ പാര്‍പ്പിച്ചിരിക്കുന്ന കെട്ടിടത്തിലേക്ക് മാറ്റുകയുള്ളൂ.

എന്നാല്‍ കോവിഡ് പരിശോധനാഫലം നെഗറ്റീവ് ആയാലും സുരക്ഷയെ മുന്‍നിര്‍ത്തി പ്രത്യേക സെല്ലില്‍ തന്നെ താമസിപ്പിക്കാനുള്ള നീക്കങ്ങളും അധികൃതര്‍ നടത്തുന്നുണ്ട്. ബംഗളൂര് മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് അറസ്‍റ്റിലായ അനൂപ്, റിജേഷ് എന്നിവരെയും സുരക്ഷയുടെ ഭാഗമായി ഇതേ ജയിലില്‍ തന്നെയാണ് പാര്‍പ്പിച്ചിരുന്നത്. ഈ മാസം 25 ആം തീയതി വരെയാണ് ബിനീഷിന് കോടതി ജുഡീഷ്യല്‍ കസ്‌റ്റഡി വിധിച്ചത്. കൂടാതെ ഈ മാസം 18 ആം തീയതി ബിനീഷ് സമര്‍പ്പിച്ച ജാമ്യാപേക്ഷയും കോടതി പരിഗണിക്കും.

Read also : സംസ്‌ഥാനത്ത് കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തില്‍ താഴെ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE